എടക്കര: മാനസിക-ശാരീരിക പരിമിതികളുള്ള വിദ്യാര്‍ഥികളെ നേരിട്ട് കാണാന്‍ രാഹുല്‍ ഗാന്ധി എം.പി ചുങ്കത്തറ തലഞ്ഞി മദര്‍ വെറോണിക്ക സ്പെഷല്‍ സ്കൂളിലെത്തി. അടുത്ത തവണ നിലമ്പൂരിലെത്തുമ്പോള്‍ സ്കൂൾ സന്ദര്‍ശിക്കണമെന്ന അപേക്ഷയുമായാണ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ അല്‍ഫോന്‍സയും സംഘവും നിലമ്പൂരില്‍ നടന്ന കോണ്‍ഗ്രസ് കൺവെന്‍ഷനില്‍ പെങ്കടുക്കാനെത്തിയ എം.പിയെ കാണാെനത്തിയത്. അപേക്ഷ നല്കിയ ഉടന്‍ സ്കൂള്‍ സന്ദര്‍ശിക്കാന്‍ രാഹുൽ തയാറായി. ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് നൂറ്റമ്പതോളം ഭിന്നശേഷിക്കാര്‍ പഠനം നടത്തുന്ന സ്കൂളിലത്തെിയത്.
കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ പ്രേത്യക ആപ്ലിക്കേഷന്‍ മുഖേന ഓണ്‍ലൈന്‍ ക്ലാസുകളാണിവിടെ നല്‍കുന്നത്. സ്കൂള്‍ അധികൃതരും വിദ്യാര്‍ഥികളും രക്ഷിതാക്കളും ചേര്‍ന്ന് രാഹുല്‍ ഗാന്ധിയെ കവാടത്തില്‍ സ്വീകരിച്ചു. കുട്ടികള്‍ക്ക് ഹസ്തദാനം നല്‍കിയും സെല്‍ഫിയെടുത്തും സംസാരിച്ചും എം.പി അവരിലൊരാളായി മാറി. സ്കൂള്‍ പരിസരം മുഴുവന്‍ ചുറ്റിക്കണ്ടു.
കുട്ടികള്‍ നിര്‍മിച്ച കരകൗശലവസ്തുക്കളും മറ്റ് ഉല്പന്നങ്ങളും സ്കൂള്‍ അധികൃതര്‍ പരിചയപ്പെടുത്തി.സ്പെഷല്‍ സ്കൂളുകള്‍ സാമൂഹികനീതി വകുപ്പിന് കീഴിലായതിനാല്‍ 18 വയസ്സ് കഴിഞ്ഞവരെ പ്രത്യേക കെട്ടിടത്തിലേക്ക് മാറ്റുകയോ വീടുകളിലേക്ക് പറഞ്ഞുവിടുകയോ ചെയ്യേണ്ടതുണ്ട്.
എന്നാല്‍, നിലവില്‍ കെട്ടിടസൗകര്യങ്ങള്‍ കുറവായതിനാല്‍ ഇവരെല്ലാവരും ഒരുമിച്ചാണ് പഠനം നടത്തിയിരുന്നത്. പുതിയകെട്ടിടം നിര്‍മിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് രാഹുല്‍ ഉറപ്പുനല്‍കി. മുക്കാല്‍ മണിക്കൂറോളം സ്കൂളില്‍ ചെലവഴിച്ചശേഷമാണ് രാഹുല്‍ ഗാന്ധി മടങ്ങിയത്.
പ്രിന്‍സിപ്പലിന് പുറമെ മദല്‍ സുപ്പീരിയര്‍ കൃപ മരിയ, സിസ്റ്റര്‍ നളിനി, ട്രെയിനര്‍മാരായ ജോബി തോമസ്, ടോണി ജോര്‍ജ് എന്നിവര്‍ അതിഥികളെ സ്വീകരിച്ചു. കെ.സി. വേണുഗോപാല്‍ എം.പി അടക്കമുള്ള നേതാക്കളും രാഹുല്‍ ഗാന്ധിക്കൊപ്പം സ്കൂളിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.