വയനാട്ടിൽ രാഹുലിന്റെ ഭൂരിപക്ഷം ഒന്നരലക്ഷം കടന്നു

കൽപറ്റ: വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധി വൻ ലീഡിലേക്ക്. ഒന്നര ലക്ഷം വോട്ടിന് മുന്നിലാണിപ്പോൾ. രാഹുൽ 2.7 ലക്ഷം വോട്ട് നേടിയപ്പോൾ രണ്ടാം സ്ഥാനത്തുള്ള സി.പി.ഐയിലെ ആനി രാജക്ക് അതിന്റെ പകുതി വോട്ടുപോലും നേടാനായില്ല.

വമ്പൻ അവകാശവാദങ്ങളുമായി ചുരം കയറിയെത്തിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ 65825 വോട്ടുകളുമായി മൂന്നാം സ്ഥാനത്താണ്. വോട്ടെണ്ണലിന്റെ ഈ ഘട്ടത്തിൽതന്നെ രാഹുൽ വയനാട്ടിൽ ജയമുറപ്പിച്ചുകഴിഞ്ഞു.

Tags:    
News Summary - Rahul's majority in Wayanad crossed one and a half lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.