തിരുവനന്തപുരം: ശനിയാഴ്ച തലസ്ഥാനത്ത് നടക്കുന്ന എ.ബി.വി.പി റാലിയില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് ഒൗദ്യോഗിക അനൗണ്‍സ്മെൻറ് സംവിധാനം ഉപയോഗിച്ച് സ്വാഗതമാശംസിച്ചും നിര്‍ദേശങ്ങള്‍ നല്‍കിയും റെയില്‍വേ. വെള്ളിയാഴ്ച തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് ട്രെയിന്‍ അറിയിപ്പുകള്‍ നല്‍കാന്‍ മാത്രം ഉപയോഗിക്കുന്ന സംവിധാനം ദുരുപയോഗം ചെയ്തുള്ള അസാധാരണ നടപടി. ഓരോ ട്രെയിന്‍ വന്നുപോകുമ്പോഴും ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലുമടക്കം സ്വാഗതം നേരലുണ്ടായി.
റാലിയില്‍ പങ്കെടുക്കാന്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് നിരവധി പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ തമ്പാനൂരില്‍ എത്തിയിരുന്നു. ഇവര്‍ക്കായി സ്റ്റേഷനിൽ മൂന്ന് കൗണ്ടറുകള്‍ സംഘാടകള്‍ ഒരുക്കിയിരുന്നു. പ്രവര്‍ത്തകർക്കുവേണ്ട നിർദേശങ്ങളും അനൗണ്സ്മെൻറിെൻറ ഭാഗമായി ഉണ്ടായിരുന്നു. ഒന്നാമത്തെ പ്ലാറ്റ്ഫോമില്‍നിന്ന് മറ്റ് ട്രെയിനുകളുടെ അറിയിപ്പ് യാത്രക്കാര്‍ക്ക് നല്‍കുന്നതിനിടെയാണ് പ്രവര്‍ത്തകരെ തലസ്ഥാനത്തേക്ക് സ്വാഗതം ചെയ്തുള്ള സന്ദേശവും വന്നത്. ഒൗദ്യോഗിക അറിയിപ്പുകള്‍ക്ക് പുറമെ ഏജന്‍സി വഴി ലഭിക്കുന്ന പരസ്യങ്ങള്‍ ഡിവിഷന്‍ അധികൃതരുടെ അനുമതിയോടെ നിശ്ചിത സമയത്തേക്ക് നല്‍കാറുണ്ട്.
സ്വാഗതമാശംസിക്കല്‍ സന്ദേശം അനൗണ്‍സ്മെൻറ് വഴി നല്‍കുന്നതിന് അനുമതിയുണ്ടായിട്ടില്ലെന്നാണ് വിവരം. പരസ്യങ്ങള്‍ക്ക് സംഗീതശകലങ്ങള്‍ ഉപയോഗിച്ചുള്ള തുടക്കമുണ്ടാകും. ഇതില്‍ അത്തരമൊന്നുണ്ടായിരുന്നില്ലെന്നും അറിയിപ്പിെൻറ സ്വഭാവത്തില്‍തന്നെയായിരുന്നുവെന്നും റെയില്‍വേ ജീവനക്കാര്‍ പറയുന്നു. റെയിൽവേയിലെ ചില ഉന്നതരുടെ നിർദേശപ്രകാരമാണ് അനൗണ്‍സ്മെൻറ് നല്‍കിയതെന്നും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.