തിരുവനന്തപുരം: ഇന്ത്യന്‍ റെയില്‍വെയുടെ 'ഗ്രൂപ്പ് ഡി' തസ്തികകളിലേക്കുളള പരീക്ഷയ്ക്ക് മലയാളം ഒഴിവാക്കിയ നടപടി തിരുത്തണമെന്ന് റെയില്‍വെ മന്ത്രി പിയൂഷ് ഗോയലിന് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
മറ്റ് പ്രാദേശിക ഭാഷകളിലെല്ലാം പരീക്ഷയെഴുതാന്‍ അവസരം നല്‍കിയപ്പോള്‍ മലയാളം മാത്രം ഒഴിവാക്കിയത് കേരളത്തിൽ നിന്നുളള ഉദ്യോഗാര്‍ത്ഥികളെ ബാധിക്കുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സ്വന്തം ഭാഷ തെരഞ്ഞെടുക്കാനുളള അവകാശം നിഷേധിക്കലാണിത്. ഈ പ്രശ്നത്തില്‍ അടിയന്തരമായി ഇടപെടണമെന്നും 'ഗ്രൂപ്പ് ഡി' തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുളള വിജ്ഞാപനം തിരുത്താന്‍ റെയില്‍വെ ബോര്‍ഡിന് നിര്‍ദേശം നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.