തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കെ-റെയില്‍ സമര്‍പ്പിച്ച വിശദാംശങ്ങള്‍ പരിശോധിച്ച് അഭിപ്രായം അറിയിക്കാന്‍ ദക്ഷിണ റെയില്‍വേക്ക് റെയില്‍വേ ബോര്‍ഡിന്റെ നിര്‍ദേശം. ഗതിശക്തി വിഭാഗം ഡയറക്ടറാണ് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് ഇതു സംബന്ധിച്ച കത്ത് നല്‍കിയത്. സില്‍വർ ലൈന്‍ പദ്ധതിക്കുവേണ്ടി ഏറ്റെടുക്കേണ്ടിവരുന്ന റെയില്‍വേ ഭൂമിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ നേരത്തേ റെയില്‍വേ ബോര്‍ഡ് കെ-റെയിലിനോട് ആവശ്യപ്പെട്ടിരുന്നു.
ഈ വിശദാംശങ്ങളടങ്ങിയ റിപ്പോര്‍ട്ട് കെ-റെയിൽ സമർപ്പിച്ചിട്ടുണ്ട്. സില്‍വര്‍ അലൈന്‍മെന്റില്‍ വരുന്ന റെയില്‍വേ ഭൂമിയുടെയും നിലവിലുള്ള റെയില്‍വേ കെട്ടിടങ്ങളുടെയും റെയില്‍വേ ക്രോസിങ്ങുകളുടെയും വിശദമായ രൂപരേഖ സമര്‍പ്പിക്കാനാണ് റെയില്‍വേ ബോര്‍ഡ് കെ-റെയിലിനോട് ആവശ്യപ്പെട്ടിരുന്നത്.
2020 സെപ്റ്റംബര്‍ ഒമ്പതിനാണ് സില്‍വർ ലൈന്‍ ഡി.പി.ആര്‍ റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചത്. ഡി.പി.ആര്‍ പരിശോധിച്ച് ബോര്‍ഡ് ഉന്നയിച്ച മറ്റ് സംശയങ്ങള്‍ക്കെല്ലാം കെ-റെയില്‍ നേരത്തേ തന്നെ മറുപടി നല്‍കിയിരുന്നു. . ഒമ്പത് ജില്ലകളിലായി 108 ഹെക്ടര്‍ റെയില്‍വേ ഭൂമിയാണ് സിൽവര്‍ ലൈനിന് വേണ്ടിവരുന്നത്.
റെയിൽവേ കെട്ടിടങ്ങൾ നിൽക്കുന്ന 3.6 ഹെക്ടറും പദ്ധതി പരിധിയിലാണ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെയില്‍വേ ഭൂമി ആവശ്യമായിട്ടുള്ളത്. മൊത്തം 189.6 കിലോമീറ്റര്‍ ദൂരത്തില്‍ 108 ഹെക്ടര്‍ റെയില്‍വേ ഭൂമിയാണ് ഏറ്റെടുക്കേണ്ടിവരിക.
തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി 3.6 ഹെക്ടര്‍ സ്ഥലത്തെ കെട്ടിടങ്ങള്‍ നില്‍ക്കുന്ന സ്ഥലവും സില്‍വര്‍ലൈന് ആവശ്യമായി വരും. 40.35 ഹെക്ടര്‍ ആവശ്യമുള്ള കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കുടുതല്‍ റെയില്‍വേ ഭൂമി ആവശ്യമുള്ളത്. മലപ്പുറം ജില്ലയില്‍ 26.30 ഹെക്ടറും കണ്ണൂരില്‍ 20.65 ഹെക്ടറും ഭൂമി വേണ്ടിവരും.
തിരുവനന്തപുരം: കേരളീയം സമാപനവേദിയിൽ സിൽവർ ലൈനിനെ കുറിച്ച് മിണ്ടാതെ മുഖ്യമന്ത്രി..‘‘റെയിൽവേക്ക് ഏറ്റവും കൂടുതൽ വരുമാനം നേടിക്കൊടുക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സംസ്ഥാനത്തിന് കൂടുതൽ ബോഗികളും ലൈനുകളും വേണം. ഇവ നേടിയെടുക്കാനുള്ള ശ്രമങ്ങൾ ഇനിയുമുണ്ടാകുമെന്നും’മുഖ്യമന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.