തിരുവനന്തപുരം: കെ. റെയിലുമായി ബന്ധപ്പെട്ട വാർത്തകൾ അടിസ്ഥാനരഹിതമെന്ന് കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ് എം.പി. റെയിൽവേ ഭൂമി സിൽവർ ലൈൻ പദ്ധതിക്ക് വിട്ടു കൊടുക്കില്ലെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്. ഇപ്പോൾ നടക്കുന്നത് നടപടി പൂർത്തിയാക്കുന്നതിന് മുൻപുള്ള സ്വാഭാവിക അന്വേഷണമെന്നും കൊടിക്കുന്നിൽ മാധ്യമങ്ങളോട് വ്യക്തമാക്കി.
സിൽവർ ലൈൻ പദ്ധതി അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന് ചൂണ്ടിക്കാട്ടി സതേൺ റെയിൽവേക്ക് റെയിൽവേ ബോർഡ് കത്തയച്ചതായി വാർത്തകൾ വന്നിരുന്നു. കെ. റെയിൽ പദ്ധതിക്കായി ഏറ്റെടുക്കേണ്ട റെയിൽവേ ഭൂമിയുടെ വിശദാംശങ്ങൾ സതേൺ റെയിൽവേക്ക് കൈമാറിയതിന് പിന്നാലെയാണ് ഈ നിർദേശം നൽകിയത്.
കെ. റെയിലുമായി തുടർ ചർച്ച നടത്തിയ റിപ്പോർട്ട് സമർപ്പിക്കണമെന്നും കത്തിൽ നിർദേശമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.