കണ്ണുതുറക്കാതെ റെയിൽവേ; പരിധിവിട്ട്​ നരകയാത്ര

തി​രു​വ​ന​ന്ത​പു​രം: അ​വ​ധി​ക​ഴി​ഞ്ഞു​ള്ള ദി​വ​സ​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​രു​ടെ ബാ​ഹു​ല്യം ക​ണ​ക്കി​ലെ​ടു​ത്ത്​ അ​ധി​ക ക്ര​മീ​ക​ര​ണ​മൊ​രു​ക്കാ​ൻ റെ​യി​ൽ​വേ ത​യാ​റാ​കാ​ത്ത​തോ​ടെ പി​ടി​വി​ട്ട്​ കേ​ര​ള​ത്തി​ലെ ട്രെ​യി​ൻ യാ​ത്ര. കാ​ലു​കു​ത്താ​ൻ ഇ​ട​മി​ല്ലാ​ത്ത വി​ധം തി​ങ്ങി​നി​റ​ഞ്ഞ ജ​ന​റ​ൽ ക​മ്പാ​ർ​ട്ട്​​മെൻറു​ക​ളി​ൽ യാ​ത്ര​ക്കാ​ർ​ക്ക്​ ശ്വാ​സം​മു​ട്ടു​ക​യാ​ണ്. തി​ക്കും​തി​ര​ക്കും ഒ​പ്പം പി​ടി​ച്ചി​ട​ലും കൂ​ടി​യാ​യ​തോ​ടെ ‘വേ​ണാ​ടി’​ലെ ര​ണ്ടു യാ​ത്ര​ക്കാ​ർ കു​ഴ​ഞ്ഞു​വീ​ഴു​ന്ന സ്ഥി​തി​യോ​ളം കാ​ര്യ​ങ്ങ​ളെ​ത്തി.

സം​സ്ഥാ​ന​ത്തെ യാ​ത്രാ​വ​ശ്യ​ക​ത പ​രി​ഗ​ണി​ക്കു​മ്പോ​ൾ നാ​മ​മാ​ത്ര സ്​​പെ​ഷ​ലു​ക​ളാ​ണ്​ ഇ​ക്കു​റി ഓ​ണ​ത്തി​ന്​ അ​നു​വ​ദി​ച്ച​ത്. മം​ഗ​ളൂ​രു-​​കൊ​ല്ലം, എ​റ​ണാ​കു​ളം-​ബം​ഗ​ളൂ​രു, കൊ​ല്ലം-​താം​ബ​രം റൂ​ട്ടു​ക​ളി​ലാ​യി ആ​കെ 13 സ്​​പെ​ഷ​ലു​ക​ൾ മാ​ത്രം. എ​ന്നാ​ൽ, പ്ര​ഖ്യാ​പി​ച്ച​തി​നു തൊ​ട്ടു പി​ന്നാ​ലെ ത​ന്നെ ഇ​വ​യി​ലെ സീ​റ്റു​ക​ൾ നി​റ​ഞ്ഞു. പ്ര​തി​ദി​ന ട്രെ​യി​നു​ക​ളി​ലാ​ക​ട്ടെ നീ​ണ്ട വെ​യി​റ്റി​ങ്​ ലി​സ്റ്റും. ഇ​തോ​ടെ​യാ​ണ്​ യാ​ത്ര​ക്കാ​ർ ജ​ന​റ​ൽ ക​മ്പാ​ർ​ട്ട്​​മെ​ന്‍റു​ക​ളി​ൽ ക​യ​റാ​ൻ നി​ർ​ബ​ന്ധി​ത​മാ​കു​ന്ന​ത്.

തി​ര​ക്കു​ള്ള ഓ​ണ​മ​ട​ക്കം സീ​സ​ണു​ക​ളി​ൽ ജ​ന​റ​ൽ കോ​ച്ചു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​രാ​റു​ണ്ടെ​ങ്കി​ലും റെ​യി​ൽ​വേ ചെ​വി കൊ​ടു​ക്കാ​റി​ല്ല. അ​ല്ലെ​ങ്കി​ൽ മ​റ്റ്​ കോ​ച്ചു​ക​ൾ വെ​ട്ടി​ക്കു​റ​ച്ചാ​വും അ​ധി​ക കോ​ച്ചു​ക​ൾ അ​നു​വ​ദി​ക്കു​ക.

വെ​യി​റ്റി​ങ്​ ലി​സ്റ്റ്​ കു​രു​ക്കി​ലും ക​ണ്ണ്​ ക​ച്ച​വ​ട​ത്തി​ൽ

വെ​യി​റ്റി​ങ്​ ലി​സ്റ്റ്​ കു​രു​ക്കി​ൽ സാ​ധാ​ര​ണ​ക്കാ​ർ വ​ട്ടം ക​റ​ങ്ങു​​മ്പോ​ഴും റെ​യ​ൽ​വേ​യു​ടെ പ​രി​ഗ​ണ​ന വ​​​ന്ദേ​ഭാ​ര​ത​ട​ക്കം പ്രീ​മി​യം ക​ച്ച​വ​ട​ത്തി​ൽ മാ​ത്ര​മാ​ണ്. ബ​ജ​റ്റി​ൽ പു​തി​യ ട്രെ​യി​നു​ക​ളൊ​ന്നും പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലെ​ന്ന്​ മാ​ത്ര​മ​ല്ല, യാ​ത്ര​ക്കാ​ർ നേ​രി​ടു​ന്ന രൂ​ക്ഷ​മാ​യ പ്ര​തി​സ​ന്ധി നേ​രി​ടാ​ൻ പ​രി​ഹാ​ര​വും മു​ന്നോ​ട്ടു​വെ​ക്കു​ന്നി​ല്ല. കേ​ര​ള​ത്തി​നു​ള്ളി​ൽ പ്ര​തി​ദി​ന ട്രെ​യി​നു​ക​ളി​ൽ ​പോ​ലും ​അ​ടു​ക്കാ​നാ​കാ​ത്ത വി​ധ​മാ​ണ്​ വെ​യി​റ്റി​ങ്​ ലി​സ്റ്റു​ക​ളു​ടെ നീ​ളം.

ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളു​ടെ കാ​ര്യം അ​തി​ലും സ​ങ്കീ​ർ​ണം. നാ​ലു മാ​സം മു​മ്പു​ മു​ത​ൽ ബു​ക്കി​ങ്​ ആ​രം​ഭി​ക്കു​മെ​ങ്കി​ലും വ​ള​രെ വേ​ഗം സീ​റ്റു​ക​ൾ നി​റ​യു​ക​യാ​ണ്. കേ​ര​ള​ത്തി​ൽ യാ​ത്രാ പ്ര​തി​സ​ന്ധി​യെ കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക്, ‘‘പു​തി​യ ട്രെ​യി​നു​ക​ളി​ല്ലെ​ങ്കി​ലും ഓ​ടു​ന്ന​വ​യു​ടെ വേ​ഗം കൂ​ട്ടി​യി​ല്ലേ’’ എ​ന്ന​താ​ണ്​ ഡി​വി​ഷ​ന​ൽ അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. യാ​ത്ര ഇ​ന​ത്തി​ൽ മാ​ത്ര​മ​ല്ല, വെ​യി​റ്റി​ങ് ലി​സ്റ്റി​ലു​ള്ള ടി​ക്ക​റ്റു​ക​ൾ റ​ദ്ദാ​ക്കു​ന്ന​തി​ലൂ​ടെ​​യും ടി​ക്ക​റ്റ്​ റ​ദ്ദാ​ക്കാ​തെ യാ​ത്ര ഉ​പേ​ക്ഷി​ക്കു​ന്ന​തി​ലൂ​ടെ​യും റെ​യി​ൽ​വേ​ക്ക്​ കോ​ടി​ക​ളാ​ണ്​ വ​രു​മാ​ന​മെ​ന്ന​ത്​ സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ ഗു​രു​ത​രാ​വ​സ്ഥ അ​ടി​വ​ര​യി​ടു​ന്നു.

യാ​ത്രാ​വ​ശ്യ​ക​ത കൂ​ടു​ന്നു, പ​ക്ഷേ....

ട്രെ​യി​ൻ യാ​ത്രാ​വ​ശ്യ​ക​ത ​വ​ർ​ഷം തോ​റും വ​ർ​ധി​ക്കു​ന്നെ​ന്നാ​ണ്​​ ക​ണ​ക്ക്. എ​ന്നാ​ൽ, ഇ​തി​ന​നു​സ​രി​ച്ച്​ സ​ർ​വി​സു​ക​ളോ കോ​ച്ചു​ക​ളോ വ​ർ​ധി​ക്കു​ന്നി​ല്ല. വെ​യി​റ്റി​ങ്​ ലി​സ്റ്റ്​ പൂ​ർ​ണ​മാ​യി ഇ​ല്ലാ​താ​ക്കാ​ൻ ട്രി​പ്പു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 30 ശ​ത​മാ​നം വ​ർ​ധ​ന വേ​ണ​മെ​ന്ന്​ റെ​യി​ൽ​വേ സ​മ്മ​തി​ക്കു​ന്നു. വെ​യി​റ്റി​ങ്​ ലി​സ്​​റ്റു​ക​ൾ കു​റ​ക്കു​മെ​ന്നാ​ണ്​ പ്ര​ഖ്യാ​പ​ന​മെ​ങ്കി​ലും ഇ​തി​നു​ള്ള ന​ട​പ​ടി​ക​ളൊ​ന്നും ആ​രം​ഭി​ച്ചി​ട്ടി​ല്ല. ​ഇ​തൊ​ന്നും റെ​യി​ൽ​വേ​യു​ടെ പ​രി​ഗ​ണ​ന​യി​ലി​ല്ലെ​ന്നാ​ണ്​ സ​മീ​പ​കാ​ല ബ​ജ​റ്റു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

2019 മു​ത​ൽ 2023 വ​രെ കാ​ല​യ​ള​വി​ൽ 10.07 കോ​ടി വെ​യ്റ്റി​ങ് ലി​സ്റ്റി​ലു​ള്ള ടി​ക്ക​റ്റു​ക​ൾ റ​ദ്ദാ​ക്ക​പ്പെ​ട്ടി​രു​ന്നി​ല്ല. ഒ​രു രൂ​പ പോ​ലും യാ​ത്ര​ക്കാ​ര​ന് ന​ൽ​കാ​തെ ഈ ​ഇ​ന​ത്തി​ൽ റെ​യി​ൽ​വേ​യു​ടെ പെ​ട്ടി​യി​ലെ​ത്തി​യ​ത് 5000 കോ​ടി​യും. 2019ൽ 1489 ​കോ​ടി​യും 2020 ൽ 299 ​കോ​ടി​യും 2021ൽ 713 ​കോ​ടി​യും 2022ൽ 1604 ​കോ​ടി​യും രൂ​പ​യു​ടെ ടി​ക്ക​റ്റു​ക​ളാ​ണ് റ​ദ്ദാ​ക്ക​പ്പെ​ടാ​തെ പോ​യ​ത്.

പി​ടി​ച്ചി​ട്ട്​ വ​ഴി​യൊ​രു​ക്കു​ന്നു, പെ​രു​വ​ഴി​യി​ൽ യാ​ത്ര​ക്കാ​ർ

സീ​സ​ണി​ൽ മാ​ത്ര​മ​ല്ല, മ​റ്റു ദി​വ​സ​ങ്ങ​ളി​ലും ദു​രി​ത​യാ​ത്ര​ക്ക്​ അ​റു​തി​​യി​ല്ല. ര​ണ്ടാം വ​ന്ദേ​ഭാ​ര​തി​നാ​യി മ​റ്റ് സ​ർ​വി​സു​ക​ളെ വ​ഴി​യി​ലി​ടു​ന്ന​ത്​ പ​തി​വാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ 4.05ന് ​മം​ഗ​ളൂ​രു​വി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന ത​ര​ത്തി​ലാ​ണ് ര​ണ്ടാം വ​ന്ദേ​ഭാ​ര​തി​ന്റെ സ​മ​യ​ക്ര​മം. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് സ്ഥി​ര​യാ​ത്ര​ക്കാ​ർ ആ​ശ്ര​യി​ക്കു​ന്ന നി​ര​വ​ധി ട്രെ​യി​നു​ക​ളു​ടെ സ​ർ​വി​സ് സ​മ​യ​ത്താ​ണ് അ​തി​വേ​ഗ ട്രെ​യി​നി​ന്‍റെ സ​മ​യ​ക്ര​മം. ഏ​റ്റ​വും തി​ര​ക്കു​ള്ള സ​മ​യ​ത്താ​ണ് ട്രെ​യി​ൻ ആ​ല​പ്പു​ഴ-​എ​റ​ണാ​കു​ളം സെ​ക്​​ഷ​നി​ൽ പ്ര​വേ​ശി​ക്കു​ന്ന​തും. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ട്രെ​യി​നു​ക​ൾ പി​ടി​ച്ചി​ട്ട് വേ​ണം വ​ന്ദേ​ഭാ​ര​തി​ന്‍റെ അ​തി​വേ​ഗ യാ​ത്ര​ക്ക് വ​ഴി​യൊ​രു​ക്കാ​ൻ.

കോ​ട്ട​യം, ആ​ല​പ്പു​ഴ ഭാ​ഗ​ത്തു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് രാ​വി​ലെ തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്ക് എ​ത്താ​നു​ള്ള ര​ണ്ടു ജ​ന​കീ​യ സ​ർ​വി​സു​ക​ളാ​ണ് ഇ​ന്റ​ർ​സി​റ്റി​യും (16341)വ​ഞ്ചി​നാ​ട് എ​ക്സ്പ്ര​സും (16303). സ​മ​യ ക്ര​മ​ത്തി​ൽ കാ​ലോ​ചി​ത​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ റെ​യി​ൽ​വേ ത​യാ​റാ​കാ​ത്ത​തു​മൂ​ലം വ​ഞ്ചി​നാ​ടി​ലെ യാ​ത്ര​ക്കാ​ർ കാ​യം​കു​ളം മു​ത​ൽ തീ​രാ​ദു​രി​ത​ത്തി​ലാ​ണ്. കോ​ട്ട​യ​ത്തു​നി​ന്നും 6.23 നു ​പു​റ​പ്പെ​ടു​ന്ന വ​ഞ്ചി​നാ​ട് 7.28 നു ​മു​മ്പു ത​ന്നെ കാ​യം​കു​ള​ത്തെ​ത്തും. എ​ന്നാ​ൽ, 7.20 ന്​ ​കാ​യം​കു​ള​ത്തെ​ത്തേ​ണ്ട ഇ​ൻ​റ​ർ​സി​റ്റി ക​ട​ന്ന്​ പോ​കാ​നാ​യി വ​ഞ്ചി​നാ​ടി​നെ പി​ടി​ച്ചി​ടു​ന്ന​ത്​ പ​തി​വാ​ണ്. ഇ​ന്റ​ർ​സി​റ്റി പോ​യ ശേ​ഷം 20 മി​നി​റ്റി​ല​ധി​കം ക​ഴി​ഞ്ഞാ​ണ്​ വ​ഞ്ചി​നാ​ട് യാ​ത്ര പു​ന​രാ​രം​ഭി​ക്കു​ക. ഇ​നി വ​ഞ്ചി​നാ​ട് കാ​യം​കു​ള​ത്തു​നി​ന്ന്​ ആ​ദ്യം പു​റ​പ്പെ​ട്ടാ​ലും ക​രു​നാ​ഗ​പ്പ​ള്ളി, ശാ​സ്താം​കോ​ട്ട, പെ​രി​നാ​ട്, കൊ​ല്ലം, ക​ഴ​ക്കൂ​ട്ടം തു​ട​ങ്ങി ഏ​തെ​ങ്കി​ലും സ്​​റ്റേ​ഷ​നി​ൽ പി​ടി​ച്ചി​ട്ടാ​കും ഇ​ൻ​റ​ർ​സി​റ്റി​ക്ക്​ വ​ഴി​യൊ​രു​ക്കു​ക.

ബ​ഫ​ർ ​ടൈ​മി​ന്‍റെ പേ​രി​ലും പ​ണി

ട്രെ​യി​നു​ക​ൾ വൈ​കു​ന്നു എ​ന്ന പ​രാ​തി ഒ​ഴി​വാ​ക്കാ​ൻ ട്രെ​യി​നു​ക​ൾ​ക്ക്​ അ​നാ​വ​ശ്യ​മാ​യി ബ​ഫ​ർ ടൈം ​ന​ൽ​കു​ന്ന​താ​ണ്​ മ​​​റ്റൊ​ന്ന്. ര​ണ്ട്​ സ്​​റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ൽ ഓ​ടി എ​ത്താ​ൻ വേ​ണ്ട​താ​യ സ​മ​യം നി​ശ്ച​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ബ​ഫ​ർ ടൈം ​എ​ന്ന പേ​രി​ൽ കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ക്കു​ക​യും ഇ​തു​ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി ടൈം​ടേ​ബി​ൾ ത​യാ​റാ​ക്കു​ക​യും ചെ​യ്യും.

അ​ര മ​ണി​ക്കൂ​ർ​കൊ​ണ്ട്​ ഓ​ടി​യെ​ത്തേ​ണ്ട ദൂ​ര​ത്തി​ന്​ ബ​ഫ​ർ ടൈം ​അ​ട​ക്കം ഒ​രു മ​ണി​ക്കൂ​റാ​കും നി​ശ്ച​യി​ക്കു​ക. സ​മ​യ​ത്ത്​ ഓ​ടി​യെ​ത്തി​യാ​ലും സ​മ​യ​ക്ര​മം പാ​ലി​ക്കാ​ൻ വ​ഴി​യി​ൽ പി​ടി​ച്ചി​ടും. ബ​ഫ​ർ ടൈം ​കു​റ​യ്ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ല​ത​വ​ണ അ​ധി​കൃ​ത​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യെ​ങ്കി​ലും മാ​റ്റ​മൊ​ന്നും ഉ​ണ്ടാ​യി​ല്ല.

Tags:    
News Summary - Railway without opening eyes; misery travel in train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.