സംസ്​ഥാനത്ത്​ മഴ തുടരും; രണ്ട്​ ജില്ലകളിൽ ഓറഞ്ച്​ അലർട്ട്​

തിരുവനന്തപുരം: കേരളത്തിൽ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴക്ക്​ സാധ്യതയുണ്ടെന്ന്​ കാലാവസ്​ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കൻ കേരളത്തിലാണ്​ മഴ കനക്കുക. കാസർകോടും കണ്ണൂരും ഓറഞ്ച്​ അലർട്ട്​ പ്രഖ്യാപിച്ചിട്ടുണ്ട്​. കോഴിക്കോട്​, മലപ്പുറം, വയനാട്​ ജില്ലകളിൽ യെല്ലോ അലർട്ടാണ്​.

ഞായറാഴ്ച എട്ട്​ ജില്ലകളിലും തിങ്കളാഴ്ച 12 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്​. മഴയോടൊപ്പം ശക്​തമായ കാറ്റും ഇടിമിന്നലുമുണ്ടാകുമെന്നാണ്​ അറിയിപ്പ്​. 

കേരള തീരത്ത്​ ശക്​തമായ കാറ്റിന്​ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകാൻ പാടില്ല. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന്​ ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.

Tags:    
News Summary - rain forecast in kerala till tueseday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.