ചൂടിന് ആശ്വാസമായി മഴ

തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് പലയിടങ്ങളിലും മഴ ലഭിച്ചു. കൊല്ലം അഞ്ചലിൽ എട്ട് സെ.മീറ്റർ മഴയാണ് ചൊവ്വാഴ്ച പെയ്തത്. കാഞ്ഞിരപ്പള്ളി, തൊടുപുഴ, നേര്യമംഗലം മൂന്ന് സെ.മീറ്ററും പുനലൂർ, വയനാട് ജില്ലയിലെ കുപ്പാടി, പൂഞ്ഞാർ എന്നിവിടങ്ങളിൽ രണ്ട് സെ.മീറ്ററും മഴ പെയ്തു.

മഴയെ തുടർന്ന് സംസ്ഥാനത്ത് താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. പാലക്കാട് ജില്ലയിൽ രേഖപ്പെടുത്തിയ 38.3 ഡിഗ്രി സെൽഷ്യസാണ് ചൊവ്വാഴ്ച സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഉയർന്ന ചൂട്. ഇന്നും മിക്ക ജില്ലകളിലും മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Tags:    
News Summary - Rain is a relief from the heat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.