കൊച്ചി: പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് നൽകിയ പരാതിയിൽ പൊലീസ് രജിസ്റ്റർ ചെയ്ത സ്ത്രീത്വത്തെ അപമാനിക്കൽ കേസ് ഹൈകോടതി റദ്ദാക്കി. എളമക്കര സ്വദേശി എസ്.വി. പരമേശ്വര അയ്യർക്കെതിരെ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രണ്ടാം കോടതിയിൽ നിലവിലുള്ള കേസാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ റദ്ദാക്കിയത്.
2018 ഏപ്രിലിൽ പരാതിക്കാരിയുടെ സ്ഥാപനത്തിന് മുന്നിൽ കാർ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. തുടർന്ന് സ്ത്രീത്വത്തെ അപമാനിക്കുന്ന വിധം പെരുമാറിയെന്നും ഭീഷണി മുഴക്കിയെന്നും ആരോപിച്ച് കടയുടമയായ സ്ത്രീ എറണാകുളം സിറ്റി പൊലീസ് കമീഷണർക്ക് നൽകിയ പരാതിയിലാണ് കേസെടുത്തത്.
സ്ത്രീത്വത്തെ അപമാനിക്കാനുള്ള ഉദ്ദേശ്യത്തോടെ വാക്കോ പ്രവൃത്തിയോ ഉണ്ടായാൽ മാത്രമാണ് ബന്ധപ്പെട്ട കേസ് നിലനിൽക്കൂവെന്ന് കോടതി ചൂണ്ടിക്കാട്ടി. പരാതിക്കാരി നൽകിയ അധിക മൊഴിയിലും ഹരജിക്കാരൻ ഉപയോഗിച്ച വാക്ക് പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.