മഴ തുടരുന്നു: മുല്ലപ്പെരിയാർ ജലനിരപ്പ് 131.50 അടി

കുമളി: വൃഷ്​ടിപ്രദേശത്ത് മഴ തുടരുന്ന മുല്ലപ്പെരിയാറിൽ ജലനിരപ്പ് 131.50 അടിയായി ഉയർന്നു. നീരൊഴുക്ക് സെക്കൻഡിൽ 7815 അടിയായി വർധിച്ചു. 142 അടിയാണ് അണക്കെട്ടി​െൻറ സംഭരണശേഷി. തമിഴ്നാട്ടിലേക്ക് സെക്കൻഡിൽ 1306 ഘന അടി ജലമാണ് ഒഴുകുന്നത്.

വൃഷ്​ടിപ്രദേശമായ തേക്കടിയിൽ 126 മി.മീറ്ററും പെരിയാർ വനമേഖലയിൽ 170 മി.മീറ്ററും മഴ പെയ്തു. മുല്ലപ്പെരിയാറിനൊപ്പം തമിഴ്​നാട്ടിലെ തേനിയിലും മഴ തുടരുകയാണ്. തേനി ജില്ലയിൽ ശരാശരി 40.37 മി.മീ. മഴ പെയ്തു. ഗൂഡല്ലൂരിൽ 77.4, ഉത്തമപാളയത്ത് 31, വീരപാണ്ടിയിൽ 32 മി.മീ. മഴ പെയ്തു.

വൈഗ അണക്കെട്ടിൽ 55.68 അടി ജലം ഉണ്ട്. 71 അടിയാണ് സംഭരണശേഷി. അണക്കെട്ടിലേക്ക് 1265 ഘന അടി ജലമാണ് ഒഴുകിയെത്തുന്നത്. മധുരയിലേക്ക് 1119 ഘന അടി ജലം തുറന്നുവിട്ടിട്ടുണ്ട്​.

Tags:    
News Summary - Rains continue: Mullaperiyar Dam water level 131.50 feet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.