തിരുവനന്തപുരം: വിവാഹപ്രായം 21 ആക്കുന്നതിൽ ദുരൂഹതയുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇപ്പോൾ 21 ആക്കേണ്ട കാര്യമില്ല. ഇക്കാര്യത്തിൽ സി.പി.എമ്മിൽ ആശയക്കുഴപ്പമില്ല. ഇതുമായി ബന്ധപ്പെട്ട് മുന്നണിയിൽ എതിരഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ റെയില്‍ പദ്ധതിയില്‍ നിന്നു ഇനി പിന്നോട്ടില്ല. കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ പറഞ്ഞത് കേരളത്തിന്‍റെ പൊതു വികാരമാണ്. മറ്റ് കോണ്‍ഗ്രസ് നേതാക്കളെ പോലെ നിഷേധാത്മക സമീപനം തരൂരിന് ഇല്ല. കോണ്‍ഗ്രസ് തന്നെ കൊണ്ടുവന്ന പദ്ധതി ആണിത്. എന്നാല്‍ എല്‍.ഡി.എഫ് പദ്ധതി നടപ്പാക്കുന്നതിലാണ് കോണ്‍ഗ്രസിന് എതിര്‍പ്പെന്നും മുന്നണിയില്‍ പ്രശ്‌നം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐ സിൽവർ ലൈനിന് എതിരല്ല. കാനം രാജേന്ദ്രൻ തന്നെ ഇത് വ്യക്തമാക്കിയതാണ്. ലിഗീന്‍റേത് തീവ്ര നിലപാടാണ്. റാലിയിൽ പറഞ്ഞത് തെറ്റെങ്കിൽ ലീഗ് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.