രാജീവ് ചന്ദ്രശേഖർ സുകുമാരൻ നായരെയും വെള്ളാപ്പള്ളിയെയും സന്ദർശിച്ചു

ചങ്ങനാശ്ശേരി/കണിച്ചുകുളങ്ങര: കേന്ദ്രമന്ത്രിയും ബി.ജെ.പിയുടെ തിരുവനന്തപുരം മണ്ഡലം സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖർ എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെയും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും സന്ദർശിച്ചു.

ഇന്ന് രാവിലെയാണ് ചങ്ങനാശ്ശേരി എൻ.എസ്.എസ് ആസ്ഥാനത്തെത്തി സുകുമാരൻ നായരെ സന്ദർശിച്ചത്. തുടർന്ന് കണിച്ചുകുളങ്ങരയിൽ എത്തി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായും കൂടിക്കാഴ്ച നടത്തി.

വൈകീട്ട് 3.30ഓടെ വള്ളിക്കാവിലെ അമൃതാനന്ദമയി മഠത്തിൽ എത്തും. വൈകീട്ട് 6.30ന് വർക്കല ശിവഗിരി മഠത്തിൽ എത്തി സമാധിയിൽ പ്രാർത്ഥിക്കും.

Tags:    
News Summary - Rajeev Chandrasekhar visited Sukumaran Nair and Vellapally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.