രാഷ്ട്രീയ കേരളത്തിൽ കോളിളക്കം തീർത്ത കോ-ലീ-ബി സഖ്യം മൂന്ന് പതിറ്റാണ്ടിനിപ്പുറവും സജീവ ചർച്ചാവിഷയമാണ്. തന്നെ പരാജയപ്പെടുത്താൻ ചില കോൺഗ്രസ് നേതാക്കൾ ഏറെ മുൻപേ ആരംഭിച്ച ശ്രമത്തിന്റെ പരിണിതിയായിരുന്നു 1991ലെ ഈ കൂട്ടുകെട്ടെന്ന് കോ-ലീ-ബിയെ അതിജയിച്ച മുതിർന്ന നേതാവ് െക.പി. ഉണ്ണികൃഷ്ണൻ വ്യക്തമാക്കുന്നു . അന്ന് കോൺഗ്രസ് (എസ്)ലായിരുന്ന താൻ വടകരയിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി ലോക്സഭയിലേക്ക് മത്സരിച്ചപ്പോൾ ബി.ജെ.പി നോമിനിയായ അഡ്വ. രത്നസിങ്ങിനെയാണ് പൊതുസ്ഥാനാർഥിയായി അവതരിപ്പിച്ചത്. 1977ലും '80ലും '84ലും '89ലും വടകരയിൽ ജയിച്ച തന്നെ '91ൽ എന്തുവിലകൊടുത്തും തോൽപിേക്കണ്ടതുണ്ടെന്ന് ഇവിടത്തെ ചില കോൺഗ്രസ്നേതാക്കൾ രാജീവ് ഗാന്ധിയെ കോൺഗ്രസ് നേതാക്കൾ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. രാജീവ്ഗാന്ധി തന്നോട് സോറി പറഞ്ഞതായും കെ.പി. ഉണ്ണികൃഷ്ണൻ 'മാധ്യമ'ത്തോടു വെളിപ്പെടുത്തി. ആ തെരഞ്ഞെടുപ്പ് കാലത്താണ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നതും.
മുസ്ലിം ലീഗിലെ ചില നേതാക്കളും പിന്നീട് തന്നോട് ക്ഷമാപണം നടത്തി. രാജീവ് വധത്തിെൻറ സഹതാപ തരംഗം നിലനിന്നിട്ടും വർഗീയത തകരണമെന്നാഗ്രഹിക്കുന്ന എൽ.ഡി.എഫുകാരും യു.ഡി.എഫുകാരും സ്വതന്ത്ര ചിന്താഗതിക്കാരും തന്നെ പിന്തുണച്ചു. സ്ത്രീകൾക്കിടയിൽ അറബിമലയാളത്തിലുള്ള നോട്ടീസുകളുമുണ്ടായിരുന്നു. അതുകൊണ്ടെല്ലാമാണ് അന്നത്തെ കോ-ലീ-ബി സഖ്യം പരാജയപ്പെട്ടത്. പിണറായി വിജയൻ അന്ന് എൽ.ഡി.എഫ് വടകര നിയോജകമണ്ഡലം കമ്മിറ്റിയുടെയും കോടിയേരി തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെയും ചെയർമാന്മാരായിരുന്നു.
1971ലാണ് ആദ്യമായി വടകര പാർലമെൻറ് മണ്ഡലത്തിൽനിന്ന് ഇന്ത്യൻ നാഷനൽ കോൺഗ്രസ് സ്ഥാനാർഥിയായി ജയിച്ചത്. അടിയന്തരാവസ്ഥയെ തുടർന്നുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് കോൺഗ്രസ് (സോഷ്യലിസ്റ്റ്) ആയത്. '71ൽ കോഴിേക്കാട് മത്സരിക്കാനായിരുന്നു ആഗ്രഹം. അന്നത്തെ ചില നേതാക്കൾക്ക് പക്ഷേ, താൻ കോഴിക്കോട് പാർലമെൻറ് മണ്ഡലത്തിൽ മത്സരിക്കുന്നതിൽ താൽപര്യമുണ്ടായിരുന്നില്ല. കൊയിലാണ്ടി സ്കൂളിൽ പഠിച്ച ബന്ധം മാത്രമേ എനിക്ക് വടകര മണ്ഡലവുമായി ഉണ്ടായിരുന്നുള്ളൂ. '71ൽ തുടങ്ങിയ ജയം ആറു തവണ ആവർത്തിച്ചു. ഇത്രയും തവണ ഒരേ മണ്ഡലത്തിൽ നിന്ന് പാർലമെൻറ് അംഗമായ തെൻറ റെക്കോഡ് ഇപ്പോഴും ഭേദിക്കപ്പെട്ടിട്ടില്ല. 1996ലാണ് ആദ്യമായി തോൽവിയറിഞ്ഞത്.
1989-90 കാലയളവിൽ വി.പി. സിങ് മന്ത്രിസഭയിൽ വാർത്താ വിതരണ വകുപ്പ് മന്ത്രിയായി. പിന്നീട് ഇന്ത്യൻ നാഷനൽ കോൺഗ്രസിലേക്ക് തിരിച്ചുവന്നു. കോൺഗ്രസിനെ തോൽപിക്കാൻ ശ്രമിക്കുേമ്പാൾ ബി.ജെ.പി വളരുന്നത് സൂക്ഷിക്കണമെന്ന് വി.പി. സിങ് ഉൾപ്പെടെയുള്ള നേതാക്കളോട് അന്നേ പറഞ്ഞിരുന്നു. ഇന്ന് കേരളത്തിലെ കോൺഗ്രസ് നേതാക്കളോടും അതുതന്നെയാണ് പറയാനുള്ളത്. സി.പി.എമ്മിനെ തോൽപിക്കാൻ ബി.ജെ.പിയുമായി സഖ്യമാവാം എന്ന നയം പാടില്ല. ബി.ജെ.പിയെ മുഖ്യശത്രുവായിക്കണ്ട് നിലപാട് സ്വീകരിക്കണം. സി.പി.എമ്മിനെയും, ഭരണഘടനക്കും മതനിരപേക്ഷതക്കും എതിരായി പ്രവർത്തിക്കുന്ന ബി.ജെ.പിയെയും ഒരുപോലെ ശത്രുവായി കാണരുത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.