കാസർകോഡ്: തെരഞ്ഞെടുപ്പ് ഫണ്ട് മുക്കിയെന്ന ആരോപണവുമായി കാസർകോട് ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ. ബൂത്ത് കമ്മിറ്റികൾക്ക് നൽകാനുള്ള പണം ചില മണ്ഡലം പ്രസിഡന്റുമാർ മുക്കിയെന്നാണ് ആരോപണം. പണം തട്ടിയവരെ തനിക്കറിയാമെന്നും ആരെയും വെറുതെ വിടില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു. രാജ്‌മോഹന്‍ ഉണ്ണിത്താനും കാസര്‍കോട്ടെ കോണ്‍ഗ്രസ് നേതാക്കളും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് പുറത്തുവന്നിരിക്കുന്നത്.
കാസർകോട് മുൻ ഡി.സി.സി പ്രസിഡന്റ് പെരിയ ഗംഗാധരൻ നായരുടെ അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഉണ്ണിത്താൻ.
''മണ്ഡലം പ്രസിഡന്റുമാർക്കും ബ്ലോക്ക് പ്രസിഡന്റുമാർക്കും യു.ഡി.എഫിനുമെല്ലാം പണം കൃത്യമായി കൊടുത്തിട്ടുണ്ട്. എന്നാൽ ബൂത്തിൽ കൊടുക്കേണ്ട പണം തട്ടിയെടുത്തു. ഇവർക്കെതിരെ നടപടി വേണം. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കൂടുതൽ കാര്യങ്ങൾ പറയാനുണ്ട്. എന്നെ തോൽപിക്കാനും പലരും ശ്രമിച്ചു.''-ഉണ്ണിത്താൻ പറഞ്ഞു. പരിപാടിയിൽ യു.ഡി.എഫ് കൺവീനർ എം.എം. ഹസനും പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.