കാസർകോട്: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ രാജ്മോഹൻ ഉണ്ണിത്താന്റെ തലയിലേക്ക് എടുത്തുവെച്ച കൂടോത്രം കഥയുടെ കുടം അടച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. കെ. സുധാകരന്റെ പരാമർശത്തിന് ഉണ്ണിത്താൻ മറുപടി പറഞ്ഞില്ല.
കെ. സുധാകരന്റെ നടാലിലെ വീട്ടിൽനിന്ന് ഒന്നരവർഷം മുമ്പ് കൂടോത്രം കുഴിച്ചെടുക്കുന്നതിന്റെ വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതുസംബന്ധിച്ച കാര്യങ്ങൾ രാജ്മോഹൻ ഉണ്ണിത്താനോട് ചോദിച്ചാലേ അറിയാൻ കഴിയൂവെന്ന് സുധാകരൻ കൂട്ടിച്ചേർത്തു. ഇതിനുപിന്നാലെയാണ് വെള്ളിയാഴ്ച ഡി.സി.സിയിലെ വാർത്തസമ്മേളനത്തിൽ കൂടോത്രം സംബന്ധിച്ച ചോദ്യത്തിൽനിന്ന് എം.പി. പൂർണമായി ഒഴിഞ്ഞുമാറിയത്.
ഉണ്ണിത്താൻ ഹൈമാസ്റ്റ് ലൈറ്റ് നൽകിയതിൽ അഴിമതിയുണ്ടെന്നാരോപിച്ച് സി.പി.എം ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണൻ വിജിലൻസിനു പരാതി നൽകിയിരുന്നു. ഇതു വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ, കൂടോത്രത്തിന്റെ വിശദവിവരം ഉണ്ണിത്താനോട് ചോദിക്കണമെന്ന് കെ. സുധാകരൻ പറഞ്ഞത് ശ്രദ്ധയിൽപെടുത്തിയപ്പോൾ ഉണ്ണിത്താൻ വാർത്തസമ്മേളനം നിർത്തിവെച്ച് എഴുന്നേറ്റു.
കൂടോത്ര വിഡിയോ തന്നത് ആരാണെന്ന് പറഞ്ഞാൽ അതിനു മറുപടി പറയാമെന്നായി ഉണ്ണിത്താൻ. തുടർചോദ്യങ്ങൾ ഉണ്ടായപ്പോൾ അദ്ദേഹം വാർത്തസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.