കൊച്ചി: തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും റോഹിങ്ക്യൻ അഭയാർഥികൾ എത്തിപ്പെടുന്നതായി ശ്രദ്ധയിൽപെട്ട സാഹചര്യത്തിൽ ഇവരെ കർശനമായി നിരീക്ഷിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. മ്യാൻമർ സർക്കാറുമായി നയതന്ത്രതലത്തിൽ ചർച്ച നടത്തി ഇവരെ സ്വന്തം രാജ്യത്ത് പുനരധിവസിപ്പിക്കാൻ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പി സംസ്ഥാന കൗൺസിൽ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജ്നാഥ് സിങ്.
റോഹിങ്ക്യൻ അഭയാർഥികളുടേത് മനുഷ്യാവകാശ പ്രശ്നമാണെന്ന വാദം അംഗീകരിക്കാനാവില്ല. സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ രാഷ്ട്രീയവത്കരിക്കരുത്. ദേശദ്രോഹശക്തികൾ അഭയാർഥികളെ ദുരുപയോഗം ചെയ്യാനിടയുണ്ട്. നാളെ ഇന്ത്യൻ പൗരന്മാരാണെന്ന് അവകാശപ്പെടാൻ സഹായിക്കുന്ന ഒരുരേഖയും റോഹിങ്ക്യൻ അഭയാർഥികൾക്ക് ലഭിക്കാൻ ഇടവരരുത്. ഇവരെ സംബന്ധിച്ച വിവരങ്ങൾ കൃത്യമായി ശേഖരിക്കാനും നിരീക്ഷിക്കാനുമാണ് സംസ്ഥാനങ്ങൾക്ക് നൽകിയ നിർദേശം. രാജീവ് ഗാന്ധി ഒപ്പുവെച്ച അസം കരാറിെൻറ ഭാഗമാണ് ദേശീയ പൗരത്വ രജിസ്റ്റർ.
ഒരുഇന്ത്യൻ പൗരൻപോലും രജിസ്റ്ററിൽനിന്ന് ഒഴിവാക്കപ്പെടില്ല. 2019ൽ 350 സീറ്റ് നേടി അധികാരത്തിലെത്തുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. നരേന്ദ്ര മോദിയുടെ ജനപ്രീതിയിൽ പ്രതിപക്ഷ നേതാക്കൾ പരിഭ്രാന്തരാണ്. സാക്ഷരതയിലെന്നപോലെ രാഷ്ട്രീയ ആക്രമണത്തിലും കേരളം മുന്നിലാണ്. ഇത് അവസാനിപ്പിക്കാൻ മുഖ്യമന്ത്രി കൈക്കൊള്ളുന്ന നടപടികളെ ബി.ജെ.പി പിന്തുണക്കും. പ്രളയക്കെടുതിയിൽനിന്ന് കരകയറാൻ കേരളത്തിന് കേന്ദ്രം എല്ലാ സഹായവും നൽകുമെന്നും ജനങ്ങളെ സഹായിക്കാൻ രാഷ്ട്രീയം തടസ്സമാകില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.