ആലുവ: മൂന്നാർ ഭൂമി കൈയേറ്റ വിഷയത്തില്‍ ആവശ്യമെങ്കില്‍ പഠിച്ച ശേഷം ഇടപെടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ആലുവയിൽ ബി.ജെ.പി നേതാക്കളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നുവന്ന് കാണിച്ചാണ് ബി.ജെ.പി നേതാക്കള്‍ കേന്ദ്രത്തിന് കത്തു നല്‍കിയത്. കഴിഞ്ഞ ദിവസം ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനത്തിെൻറ നേതൃത്വത്തില്‍ മൂന്നാറില്‍ നടത്തിയ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായാണ് ഇത്. ദേവികുളം എം.എൽ.എയും ഇടുക്കി എം.പിയും വരെ ഭൂമി കൈയേറിയിട്ടുണ്ടെന്നും ഇതിന് സംസ്ഥാന സര്‍ക്കാരാണ് ഒത്താശ ചെയ്യുന്നതെന്നും നിവേദനത്തിലുണ്ട്.
ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ മൂന്നാറിലുണ്ടാവുമെന്ന് രാജ്‌നാഥ് സിങ്ങിനെ ധരിപ്പിച്ചതായി കുമ്മനം രാജശേഖരന്‍ പറഞ്ഞു. മൂന്നാറില്‍ ഉത്തരാഖണ്ഡ് ആവര്‍ത്തിക്കുന്ന സാഹചര്യമാണുള്ളതെന്ന് അദ്ദേഹം നേരത്തെ പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.