കൊച്ചി: ജോസ് െക. മാണിയുടെ രാജിയെത്തുടർന്ന് ഒഴിവുവന്ന രാജ്യസഭ സീറ്റിലേക്ക് ഉടൻ തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് മൂന്ന് ഇടത് എം.എൽ.എമാർ ൈഹകോടതിയിൽ. 10 മാസം മുമ്പ് ഒഴിഞ്ഞ സീറ്റിൽ ഇതുവരെ തെരഞ്ഞെടുപ്പ് നടത്താത്തത് ചൂണ്ടിക്കാട്ടിയാണ് എം.എൽ.എമാരായ കെ.എൻ. ഉണ്ണികൃഷ്ണൻ, വി.ആർ. സുനിൽ കുമാർ, ജോബ് മൈക്കിൾ എന്നിവർ ഹരജി നൽകിയത്.
2021 ജനുവരി 11നാണ് ജോസ് കെ. മാണി രാജിെവച്ചത്. ഇൗ ഒഴിവിലേക്ക് തെരഞ്ഞെടുപ്പു നടത്താൻ ജനപ്രാതിനിധ്യ നിയമപ്രകാരം തെരഞ്ഞെടുപ്പ് കമീഷന് ബാധ്യതയുണ്ട്. എന്നാൽ, കോവിഡ് സാഹചര്യത്തിൽ തെരഞ്ഞെടുപ്പുകൾ നീട്ടിവെക്കുന്നതായി കമീഷൻ പത്രക്കുറിപ്പിറക്കി. ഇതിനുശേഷം സംസ്ഥാന നിയമസഭ െതരഞ്ഞെടുപ്പുൾപ്പെടെ നടത്തിയിട്ടും രാജ്യസഭ സീറ്റിലേക്കുള്ള ഒഴിവു നികത്താൻ തെരഞ്ഞെടുപ്പു നടത്തുന്ന കാര്യത്തിൽ കമീഷൻ തീരുമാനമെടുത്തില്ലെന്ന് ഹരജിയിൽ ആരോപിക്കുന്നു. ഈ സാഹചര്യത്തിൽ ഒഴിവുള്ള രാജ്യസഭ സീറ്റിലേക്ക് തെരഞ്ഞെടുപ്പ് നടത്താൻ കമീഷന് നിർദേശം നൽകണമെന്നാണ് ഹരജിയിലെ ആവശ്യം. ഇതേ ആവശ്യമുന്നയിച്ച് ഒമ്പത് എം.എൽ.എമാർ സ്പീക്കർക്ക് നിവേദനം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.