ന്യൂഡൽഹി: രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടാൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം രാജസ്ഥാനിൽനിന്ന് നാമനിർദേശപത്രിക നൽകി. മുഖ്യമന്ത്രി വസുന്ധര രാജെ അടക്കമുള്ളവർക്കൊപ്പം ജയ്പുരിൽ നിയമസഭ സെക്രട്ടറി പൃഥ്വിരാജിനു മുമ്പാകെ എത്തിയാണ് പത്രിക നൽകിയത്.
ഉപരാഷ്ട്രപതിയായി വെങ്കയ്യ നായിഡു തെരഞ്ഞെടുക്കപ്പെട്ടതോടെ ഒഴിവുവന്ന സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ്. ചൊവ്വാഴ്ച പത്രികകളുടെ സൂക്ഷ്മപരിേശാധന നടക്കും. ഇൗമാസം 16നാണ് വോെട്ടടുപ്പ്. അതിനിടെ, കണ്ണന്താനത്തിെൻറ രാജ്യസഭ നാമനിർദേശത്തെ വിമർശിച്ച് രാജസ്ഥാനിലെ ബി.ജെ.പി എം.എൽ.എ ഘനശ്യാം തിവാരി രംഗത്തുവന്നു.
‘‘സ്വന്തം സംസ്ഥാനത്ത് ജനകീയ പിന്തുണ ഇല്ലാത്ത സ്ഥാനാർഥികൾ ഇവിടെ വന്ന് നാമനിർദേശ പത്രിക സമർപ്പിക്കുകയാണ്. ഇത് ശരിയല്ല’’ -തിവാരി പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.