തിരുവനന്തപുരം: വിവിധ സേവനങ്ങൾക്കുള്ള നാല് മൊബൈൽ ആപ്ലിക്കേഷനുകളുടെ ഔപചാരിക ഉദ്ഘാടനം ഡി.ജി.പി ലോക്നാഥ് ബെഹ്റ പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ നിർവഹിച്ചു. ട്രാഫിക് ഒഫൻസ് റിപ്പോർട്ടിങ് ആൻഡ് ഫൈൻ റെമിറ്റൻസ്, ഡയൽ എ കോപ്, രക്ഷ, നോ യുവർ ജൂറിസ്ഡിക്ഷൻ തുടങ്ങിവയാണ് പുതിയ ആപ്ലിക്കേഷനുകൾ.
പരീക്ഷണാടിസ്ഥാനത്തിൽ നേരത്തേതന്നെ നിലവിൽ വന്ന മൊബൈൽ ആപ്ലിക്കേഷനാണ് രക്ഷ. ആൻേഡ്രായിഡ്/ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിക്കും. നടപടിക്രമങ്ങൾ സംബന്ധിച്ച സംശയനിവാരണവും ഈ മൊബൈൽ ആപ്പിലുണ്ട്. എമർജൻസി ഹെൽപ്െലെൻ നമ്പറുകൾ, സ്ത്രീ സുരക്ഷ നിർദേശങ്ങൾ, െപാലീസ് വാർത്തകളും അറിയിപ്പുകളും ഗതാഗതസുരക്ഷ നിർദേശങ്ങൾ, ജനങ്ങൾക്കുള്ള ജാഗ്രത നിർദേശങ്ങൾ തുടങ്ങിയവയും ഇതിൽ ലഭിക്കും. പൊലീസ് ഇൻഫർമേഷൻ സെൻററിെൻറ മേൽനോട്ടത്തിൽ കേരള സ്റ്റാർട്ടപ് മിഷനിൽ രജിസ്റ്റർ ചെയ്ത് തോട്ട്റിപ്പിൾസ് എന്ന സ്റ്റാർട്ടപ് ഗ്രൂപ്പാണ് രൂപകൽപന നിർവഹിച്ചത്.
ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് നേരിട്ടോ https://play.google.com/store/apps/details?id=org.keralapolice.raksha എന്ന ലിങ്കിൽനിന്നോ രക്ഷ ഡൗൺലോഡ് ചെയ്യാം. പൊലീസ് ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി വിഭാഗവും വിവിധ സ്റ്റാർട്ടപ്പുകളുമാണ് മറ്റ് മൂന്ന് ആപ്ലിക്കേഷനുകൾ തയാറാക്കിയത്. സൗത്ത്സോൺ എ.ഡി.ജി.പി അനിൽകാന്ത്, റേഞ്ച് ഐ.ജി. മനോജ് എബ്രഹാം, ഹെഡ്ക്വാർട്ടേഴ്സ് ഐ.ജി. ദിനേന്ദ്ര കശ്യപ്, ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി എസ്.പി ജെ. ജയനാഥ്, എ.എ.ഐ.ജി ഹരിശങ്കർ, പൊലീസ് ഇൻഫർമേഷൻ സെൻറർ ഡെപ്യൂട്ടി ഡയറക്ടർ പി.എസ്. രാജശേഖരൻ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
രക്ഷ: പൊലീസിനെ സംബന്ധിച്ച വിവരങ്ങള്‍ക്കും അടിയന്തര സഹായത്തിനും
ഡയൽ എ കോപ്: പൊലീസ് ടെലിഫോൺ ഡയറക്ടറി
നോ യുവർ ജൂറിസ്ഡിക്ഷൻ: തൊട്ടടുത്ത സ്റ്റേഷനുകൾ, ദൂരം, റൂട്ട് മാപ്പ്
ഒഫൻസ് റിപ്പോർട്ടിങ് ഫൈൻ റെമിറ്റൻസ് ആപ്: ട്രാഫിക് കുറ്റകൃത്യങ്ങൾ അറിയിക്കുന്നതിനും പിഴ അടയ്ക്കുന്നതിനുമുള്ള ആപ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.