കോടതി വിധി മറികടക്കാൻ കഴിയില്ല; ശബരിമല ഒാർഡിനൻസിന്​ തടസ്സമുണ്ട്​ -റാംമാധവ്​

തിരുവനന്തപുരം: ശബരിമല ഒാർഡിനൻസ്​ കൊണ്ടുവരുന്നതിൽ നിലവിൽ തടസ്സമുണ്ടെന്ന്​ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി റാ ംമാധവ്​. ഇൗ വിഷയത്തിൽ സുപ്രീംകോടതി നടപടികൾ മറികടക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പി സംഘടി പ്പിച്ച യോഗദിനാചരണത്തിൽ ​പ​​െങ്കടുക്കാൻ തിരുവനന്തപുരത്തെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പ്രതികരിക്കുകയായിരുന്നു.

യോഗയെ ഗൗരവമായി എടുത്ത് നടപ്പാക്കിയാല്‍ കേരളത്തില്‍ അക്രമം കുറയുമെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു. ശരീരത്തിന്​ മാത്രമല്ല മനസ്സിനും സന്തുലനം നല്‍കുന്ന വ്യായാമമാണ് യോഗ. യോഗ പരിശീലനത്തിലൂടെ ശാന്തിയും സമാധാനവും വ്യക്തികളില്‍ ഉണ്ടാകും. ഇത് സമൂഹനന്മക്ക് വഴിതെളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്​ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ മൊബൈലില്‍ കളിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും റാംമാധവ് വിമര്‍ശിച്ചു.

പത്മനാഭസ്വാമി ക്ഷേത്രം പുഷ്പാഞ്​ജലി സ്വാമി മുഞ്ചിറമഠം പരമേശ്വര ബ്രഹ്മനന്ദ തീർഥ നിലവിളക്ക് തെളിച്ചു. ഡോ. മാര്‍ത്താണ്ഡന്‍ പിള്ള യോഗസന്ദേശം നല്‍കി. ജില്ല പ്രസിഡൻറ്​ അഡ്വ. എസ്. സുരേഷ്, മുൻ ഡി.ജി.പി ടി.പി. സെന്‍കുമാര്‍, സംവിധായകരായ വിജി തമ്പി, രാജസേനന്‍, നടന്‍ എം.ആര്‍. ഗോപകുമാര്‍, ഡോ. ഹരീന്ദ്രനാഥ്, ബി.ജെ.പി നേതാക്കളായ എം.ടി. രമേശ്​, ജെ.ആര്‍. പത്മകുമാര്‍, പി. ഗിരീഷ് തുടങ്ങിയവർ പങ്കെടുത്തു.


Tags:    
News Summary - ram madhav on sabarimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.