രാമഭദ്രൻ കേസ്​ പ്രതികളെ മന്ത്രിയുടെ സ്​റ്റാഫിൽ നിന്നൊഴിവാക്കണം –ചെന്നിത്തല

തിരുവനന്തപുരം: മന്ത്രി മെഴ്​സിക്കുട്ടിയമ്മയുടെ പേഴ്​സണൽ സ്​റ്റാഫിൽ ഉൾപ്പെട്ട രാമഭദ്രൻ കൊലക്കേസ്​ പ്രതികളെ ഉടൻ സ്​റ്റാഫിൽ നിന്ന്​ ഒഴിവാക്കണമെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല ആവശ്യപ്പെട്ടു. കൊലപാതകികളെയും അക്രമികളെയുമെല്ലാം സ്​റ്റാഫിൽ ഉൾപ്പെടുത്തുന്ന സർക്കാർ ജനങ്ങളോട്​ വൻ അപരാധമാണ്​ ചെയ്യുന്നതെന്നും അ​േദ്ദഹം ആരോപിച്ചു.

എന്നാൽ കേസ്​ രാഷ്​ട്രീയ പ്രേരിതമാണെന്നും അറസ്​റ്റിലായവ​െ​ര പേഴ്​സണൽ സ്​റ്റാഫിൽ നിന്ന്​ ഒഴിവാക്കില്ലെന്നും മെഴ്​സിക്കുട്ടിയമ്മ പറഞ്ഞു. സി.ബി.​െഎയെ രാഷ്​ട്രീയ ആയുധമാക്കുകയാണ്​. അറസ്​റ്റിലായവർ കുറ്റക്കാരാണെന്ന്​ തെളിഞ്ഞാൽ സംരക്ഷിക്കില്ലെന്നും മന്ത്രി അറിയിച്ചു.

 

Tags:    
News Summary - ramabhadran case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.