പൂക്കൾക്കെല്ലാം ഒരേ നിറമാണെങ്കിൽ...
പൂമ്പാറ്റകൾക്കെല്ലാം ഒരേ ചിറകാണെങ്കിൽ...
പഴങ്ങൾെക്കല്ലാം ഒരേ രുചിയാണെങ്കിൽ...
ഇൗ ലോകം എത്ര വിരസമായിരിക്കും!
താങ്കൾക്ക് ഏതു നിറമാണിഷ്ടം? ഇൗ ചോദ്യം കേൾക്കുേമ്പാഴേക്കും ഏതോ ഒരു ഇഷ്ടനിറം മനസ്സിെൻറ ഭിത്തിയിൽ ചായം പൂശിയിരിക്കും, അല്ലേ? എങ്കിൽ അടുത്ത ചോദ്യം^ ഇഷ്ടമല്ലാത്ത മറ്റു നിറങ്ങെള താങ്കൾ എന്തുചെയ്യും? മായ്ച്ചുകളയുമോ? അസാധ്യം!
താങ്കൾ പുത്തനുടുപ്പ് വാങ്ങാൻ ഏതു കടയിലേക്കാണ് പോവുക? തരാതരം തുണികളുള്ള കടയിലോ അതോ ജനങ്ങൾ തീരെ കുറഞ്ഞ കടയിലോ? വൈവിധ്യങ്ങൾ നിറഞ്ഞ കടയായിരിക്കും താങ്കൾ തെരഞ്ഞെടുക്കുക. നൂറുനിറങ്ങളിൽനിന്ന് മനസ്സിനിണങ്ങിയ ഒന്ന് കണ്ടെടുക്കാൻ അതാണ് നല്ലത്.
എന്നിട്ടും എന്തുകൊണ്ടാണ് നമുക്ക് വൈവിധ്യങ്ങളെ ഉൾക്കൊള്ളാൻ കഴിയാത്തത്? ലോകം വൈവിധ്യങ്ങളുടെ മഴവിൽ കൂടാരമാണ്. ഏഴു നിറങ്ങൾ, ഏഴു സ്വരങ്ങൾ, ഏഴാകാശങ്ങൾ, ഏഴു സമുദ്രങ്ങൾ. പ്രകൃതി ജീവിതക്രമമായ ഇസ്ലാം വൈവിധ്യങ്ങളെ ഉൾക്കൊള്ളുകയാണ്, തള്ളിക്കളയുകയല്ല.
വൈവിധ്യങ്ങളുടെ കലവറയായ പ്രകൃതിവിഭവങ്ങളെക്കുറിച്ചുള്ള ഖുർആനിക നിരീക്ഷണങ്ങൾ നമ്മിൽ ഏറെ കൗതുകമുണർത്തും. മനുഷ്യരിലും ജന്തുക്കളിലും കായ്കനികളിലും അറകളിൽ ശേഖരിക്കപ്പെടുന്ന തേനിലും നിലനിൽക്കുന്ന വർണവൈവിധ്യം ഖുർആൻ തൊട്ടുകാട്ടിത്തരുന്നുണ്ട്. വെളുപ്പും ചുവപ്പും കാക്കക്കറുപ്പും കലർന്ന പർവതങ്ങളിലെ ശിലാഖണ്ഡങ്ങളും മനുഷ്യർക്കിടയിലെ ഭാഷാശൈലീ വൈവിധ്യവും ഒരു വേദഗ്രന്ഥം പറഞ്ഞുതരുന്നത് എന്തിനായിരിക്കും! ബഹുസ്വരത അവിചാരിതമല്ല, പ്രകൃതിനിയമമാണ് എന്ന് മനുഷ്യനെ ഒാർമപ്പെടുത്താൻതന്നെ.
ലോകം ഏറ്റുമുട്ടൽശൈലിയിൽനിന്ന് പരസ്പരമറിയാനും അറിയിക്കാനുമുള്ള സംവാദശൈലിയിലേക്ക് ചുവടുമാറുന്ന വേളയാണിത്. വിവരസാേങ്കതികവിദ്യയുടെ അനന്തസാധ്യതകൾ അടഞ്ഞുകിടന്ന സകല വാതായനങ്ങളും മലർക്കെ തുറക്കുന്ന പുതിയ കാലം. വിവിധ വിശ്വാസങ്ങളെയും സംസ്കാരങ്ങളെയും അടുത്തറിയാനും ഏറ്റവും നേരും നന്മയുമുള്ളത് സ്വീകരിക്കാനും ഇൗ ബഹുസ്വര ലോകം നെമ്മ ഏറെ സഹായിക്കും.നിങ്ങളെപ്പോലെ മുമ്പുള്ളവർക്കും വ്രതമുണ്ടായിരുന്നുവെന്ന് ഖുർആൻ ചേർത്ത് പറയുേമ്പാൾ വൈവിധ്യങ്ങളുടെ വർണരാജികൾ സമുദായങ്ങൾക്കിടയിൽ എവിടെയോ നവ്യമായ മഴവില്ലഴക് തീർക്കുന്നുണ്ട്.
‘‘നിെൻറ നാഥൻ ഉദ്ദേശിച്ചെങ്കിൽ മനുഷ്യരെ മുഴുവൻ അവൻ ഒറ്റ സമുദായമാക്കിയേനെ, എന്നാൽ അവർ വൈവിധ്യമുള്ളവരായിതന്നെ തുടരും ^നിെൻറ നാഥെൻറ കാരുണ്യത്തിൽ കുളിച്ചുനിൽക്കുന്നവരൊഴികെ’’ ^ഖുർആൻ, അധ്യായം ഹൂദ്: 118, 119. അസഹിഷ്ണുത ആഘോഷിക്കപ്പെടുന്ന അവസരങ്ങളിൽ അടഞ്ഞ മനസ്സുകളിലേക്ക് ശുദ്ധവായുവിെൻറ ഒരു കിളിവാതിൽ തുറന്നുവെക്കുന്നുണ്ട് ഇൗ ദിവ്യവചനം ^തീർച്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.