നമുക്കെല്ലാം മുഴുസമയം കുടുംബത്തോടൊപ്പം കഴിയാനുള്ള അസുലഭമായ അവസരമാണിത്. ഇൗ വർഷത്തെ റമദാൻ ലോക്ഡൗണിൽ ആണ് കടന്നുവന്നിരിക്കുന്നത്. കാരണക്കാരൻ കോവിഡാണെങ്കിലും അതിെൻറ അക്രമം സഹിക്കേണ്ടത് മനുഷ്യരാണല്ലോ. സാമൂഹികവ്യാപനം തടയാനായി എല്ലാവരും പുറത്തിറങ്ങാതിരിക്കുകയാണ്. പുരനിറയെ ആളുകളുള്ള അപൂർവസമയമാണിത്. എല്ലാം നല്ലതിന് എന്ന പ്രമാണമനുസരിച്ച് ഇതും നല്ലതിനാണെന്ന് കരുതാം.
ഏതു പ്രതികൂല സാഹചര്യത്തെയും അനുകൂലമാക്കി മാറ്റാനുള്ള മനസ്സും ഉറച്ച തീരുമാനവുമുണ്ടായാൽ എല്ലാം എളുപ്പമാവുന്നതാണ്. അത്തരത്തിലുള്ള ഒരു പോസിറ്റിവ് ചിന്തയില്ലാത്തതുകൊണ്ടാവാം ഇന്ത്യയിൽ ഈ ലോക്ഡൗൺ കാലത്ത് സ്ത്രീകൾക്കുനേരെയുള്ള ഗാർഹികപീഡനം വർധിക്കാൻ കാരണമായത്. അതിെൻറ പ്രധാന കാരണക്കാരൻ പുരുഷനാണെന്ന് കേന്ദ്ര വനിത കമീഷൻ ഈയിടെ പ്രസ്താവിച്ചത് അത്ഭുതകരമായിത്തോന്നാം. പകൽ മുഴുവനും ഗൃഹനായികയും കൊച്ചുകുഞ്ഞുങ്ങളും മാത്രം വീട്ടിലും പുരുഷന്മാരും മുതിർന്ന മക്കളും പുറത്തുമായിരുന്ന പിരിമുറുക്കത്തിന് ചെറിയൊരാശ്വാസമാണ് ലഭിച്ചതെന്ന് അവർ ആലോചിക്കാത്തതാണ് ഈ പീഡനങ്ങൾക്ക് കാരണം. കോവിഡ്കാലം ഊഷ്മളമായ കുടുംബജീവിതത്തിന് പാകപ്പെടുത്തുകയാണ് നാം ചെയ്യേണ്ടത്.
മാതാപിതാക്കളും മക്കളും സഹോദരങ്ങളും ഭാര്യാഭർത്താക്കന്മാരും ഇരുപത്തിനാല് മണിക്കൂറും കണ്ടുകൊണ്ടിരിക്കുന്ന അവസ്ഥ അപൂർവങ്ങളിൽ അപൂർവംതന്നെ; അതും ആഴ്ചകളും മാസങ്ങളുമാവുേമ്പാൾ പ്രത്യേകിച്ചും. ഉള്ളതുകൊണ്ട് പൊന്നോണം എന്നു പറഞ്ഞപോലെ സർവപ്രയാസങ്ങളും സഹിച്ചു വിശ്വാസികൾ ഉള്ളതുകൊണ്ട് റമദാൻ കാലം അനുഭവിക്കുകയാണ്. കുടുംബാംഗങ്ങളുടെ പരസ്പര സഹകരണത്തിെൻറ പുതിയ പാഠങ്ങൾ ഇപ്പോൾ പഠിപ്പിക്കപ്പെടുന്നുണ്ട്.
ഗൃഹജോലികളെല്ലാം എല്ലാവരുംകൂടി നിർവഹിക്കുകയും നമസ്കാരം, ഖുർആൻ പാരായണം തുടങ്ങിയ ആരാധനകൾ ഒന്നിച്ച് നടത്തുകയും ചെയ്യുേമ്പാൾ കുടുംബാംഗങ്ങൾ തമ്മിലുള്ള ആത്മബന്ധം കൂടുതൽ ശക്തമാക്കാൻ ഇക്കാലത്ത് സാധിക്കുന്നുണ്ട്. കൂടാതെ, ഉള്ളുതുറന്ന് സംസാരിക്കാനും ആശയങ്ങൾ പരസ്പരം പങ്കുവെക്കാനും ഇഷ്ടംപോലെ അവസരവും കിട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.