കൊണ്ടോട്ടി: രാമനാട്ടുകര അപകട പശ്ചാത്തലത്തിൽ നേരേത്ത നടന്ന സ്വർണക്കടത്ത് സംഭവങ്ങളും അന്വേഷിക്കാൻ പൊലീസ്. കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് കസ്റ്റംസ് അധികൃതരെ വെട്ടിച്ച് പുറത്തെത്തിച്ച സ്വർണത്തിനായി കടത്ത് സംഘങ്ങൾ തമ്മിൽ നിരവധി അക്രമങ്ങൾ നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൊണ്ടോട്ടി, കരിപ്പൂർ പൊലീസ് സ്റ്റേഷനുകളിൽ കേസുമുണ്ട്.
കരിപ്പൂർ വഴി കടത്തിയ സ്വർണം വഴിയിൽ തട്ടിയെടുത്ത് പ്രതികളെ പിടികൂടാത്ത കേസുകളിലാണ് കൊണ്ടോട്ടി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. ജില്ല പൊലീസ് മേധാവി എസ്. സുജിത്ദാസ് കൊണ്ടോട്ടിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. രണ്ട് വർഷത്തിനിടെ നിരവധി ക്വട്ടേഷൻ ആക്രമണങ്ങളാണ് കരിപ്പൂർ കേന്ദ്രീകരിച്ച് നടന്നത്. പിടിയിലാവുന്ന പ്രതികൾ ഉടൻ ജാമ്യത്തിലിറങ്ങുന്നതോടെ അന്വേഷണം നിലക്കുന്നതാണ് നിലവിലെ സാഹചര്യം. കാരിയർമാരെ ആക്രമിച്ച് ക്വട്ടേഷൻ സംഘങ്ങൾ സ്വർണം തട്ടിയെടുക്കുകയാണ് ചെയ്യുന്നത്.
സ്വർണം കടത്തുന്നതിെനക്കാൾ എളുപ്പം കാരിയർമാരെ വിമാനത്താവളത്തിന് പുറത്തുനിന്ന് പിടികൂടുന്നതാണെന്നാണ് ലാഭകരമെന്നാണ് സംഘത്തിെൻറ കണക്കുകൂട്ടൽ. കാരിയർമാരിൽനിന്ന് സ്വർണം ലഭിക്കാതെ വരുമ്പോൾ അവരെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുന്നതടക്കമുള്ള സംഭവങ്ങളുണ്ടായിട്ടുണ്ട്. ജീവൻ അപകടത്തിലാകുേമ്പാഴാണ് കാരിയർമാർ പൊലീസിൽ പരാതിപ്പെടുക.
കരിപ്പൂര്‍ റോഡില്‍ പരിശോധനക്കെത്തിയ ഡി.ആര്‍.ഐ സംഘത്തെ സ്വര്‍ണക്കടത്ത് സംഘം വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം വരെയുണ്ടായിരുന്നു. കഴിഞ്ഞ ഒക്ടോബറിലായിരുന്നു അത്. അപകടത്തില്‍ ഡി.ആര്‍.ഐ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.