കണ്ണൂർ: അര്ജുന് ആയങ്കിയുടെ സുഹൃത്ത് റമീസിെൻറ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ദുരൂഹ സാധ്യത തേടി കസ്റ്റംസ്. അപകടം സ്വാഭാവികമാണെന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേരുേമ്പാഴും സംഭവത്തിെൻറ മറുപുറം അന്വേഷിക്കാനുള്ള നീക്കത്തിനൊരുങ്ങുകയാണ് കസ്റ്റംസ്. കേസിൽ ജാമ്യം നിഷേധിക്കപ്പെട്ട അര്ജുന് ആയങ്കിക്കെതിരെ കസ്റ്റംസ് കൂടുതല്‍ തെളിവുകള്‍ തേടുന്നതിനിടിയിലാണ് ഉറ്റസുഹൃത്തായ റമീസിെൻ മരണം.
കരിപ്പൂർ സ്വർണക്കടത്ത് സംഭവത്തിൽ ആയങ്കിയുടെ സംഘത്തിൽ ഉൾപ്പെട്ടയാളാണ് റമീസ്. അതുകൊണ്ടുതന്നെ ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ തെളിവുകൾ ലഭിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു അന്വേഷണ സംഘം. ഇതിനിടെയാണ് റമീസിെൻ ആകസ്മിക മരണം.
കണ്ണൂർ തളാപ്പ് സ്വദേശിയായ പി.വി. അശ്വിനാണ് അപകടത്തിനിടയാക്കിയ കാർ ഓടിച്ചത്. രണ്ട് വാഹനങ്ങളും ഒരേ ദിശയിൽ സഞ്ചരിക്കുേമ്പാഴാണ് അപകടം നടന്നതെന്നാണ് പൊലീസിെൻറ വിശദീകരണം. അശ്വിെൻറ ബന്ധുവിനെ ആശുപത്രിൽ കൊണ്ടുപോകുംവഴി അമിത വേഗത്തിലെത്തിയ റമീസിെൻറ ബൈക്ക് കാറിൽ വന്നിടിച്ചാണ് അപകടം. സംഭവത്തിൽ അശ്വിനും കൈക്കും തലക്കും പരിക്കേറ്റിരുന്നു.
അപകട സമയം റമീസ് ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്നും സമീപത്തുള്ള സി.സി ടി.വിയിൽ ദൃശ്യത്തിൽ ഇത് തെളിഞ്ഞതായും പൊലീസ് പറഞ്ഞു. രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.