അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് റമീസ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു; സംഭവം കസ്റ്റംസ്​ ചോദ്യംചെയ്യലിന് ഹാജരാകാനിരിക്കെ

കണ്ണൂർ: സ്വർണക്കടത്ത്​ കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ ഉറ്റസുഹൃത്ത്​ വാഹനപകടത്തിൽ മരിച്ചു. അഴീക്കോട്​ കപ്പക്കടവ്​ സ്വദേശി റമീസ്​ (25) ആണ്​ മരിച്ചത്​. സ്വര്‍ണക്കടത്ത്​ കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിന് ഈ മാസം 27ന്​ ഹാജാരാകാൻ റമീസിന്​ കസ്​റ്റംസ്​ നോട്ടീസ്​ നൽകിയിരുന്നു. ഇതിനിടെയാണ്​ അപകട മരണം. മാതാവിനെ ബന്ധു വീട്ടിലാക്കി തിരിച്ചുവരുകയായിരുന്ന റമീസ് സഞ്ചരിച്ച കെ.എല്‍ 13 എ.ജെ 7004 നമ്പര്‍ ബൈക്കും കെ.എല്‍ 13 വൈ 5500 നമ്പര്‍ കാറും അഴീക്കോട്​ കപ്പക്കടവ് തോണിയംപാട്ടിൽ​ വെച്ച് വ്യാഴാഴ്​ച ഉച്ചയോടെ കൂട്ടിയിടിക്കുകയായിരുന്നു.

വാരിയെല്ലുകള്‍ക്കും തലക്കും ഗുരുതര പരിക്കേറ്റ്​​ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന റമീസ്​ വെള്ളിയാഴ്​ച പുലര്‍ച്ചയോടെയാണ് മരണപ്പെട്ടത്. വിദേശത്തായിരുന്ന റമീസ് സമീപകാലത്താണ് നാട്ടിലെത്തിയത്. അര്‍ജുന്‍ ആയങ്കിയുടെ ഉടമസ്ഥതയിലുള്ള ബൈക്കാണ് ഇയാള്‍ അപകട സമയത്ത്​ ഓടിച്ചിരുന്നത്.

സ്വർണക്കടത്ത്​ കേസിൽ ചോദ്യം ചെയ്യലിന്​ ഹാജരാകാൻ കഴിഞ്ഞ ദിവസം കസ്​റ്റംസ്​ ആവശ്യപ്പെട്ടെങ്കിലും റമീസ് എത്തിയിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് 27ന് ഹാജരാകാന്‍ ആവശ്യപ്പെട്ട്​ കസ്​റ്റംസ് വീണ്ടും നോട്ടീസ്​ നൽകിയത്​. ആയങ്കിയുമായുള്ള അടുത്ത ബന്ധത്തെത്തുടർന്ന്​ ഇയാളുടെ വീട്ടിലും കസ്​റ്റംസ് നേരത്തേ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. ഇതേത്തുടർന്നാണ്​ ചോദ്യം ചെയ്യലിന്​ ഹാജരാകാൻ അന്വേഷണ സംഘം നോട്ടീസ്​ നൽകിയത്​.

എന്നാൽ, അപകടത്തിൽ ദുരൂഹതയില്ലെന്നും സാധാരണ വാഹനാപകടമാണ്​ നടന്നതെന്നുമാണ്​​ വളപട്ടണം​ പൊലീസി​െൻറ വിശദീകരണം. കെ.സി ഹൗസില്‍ റഫീഖ് -നസീമ ദമ്പതികളുടെ മകനാണ് റമീസ്. സഹോദരങ്ങള്‍: റസാഖ്, റെജിനാസ്. 

Tags:    
News Summary - Rameez, friend of Arjun Ayanki, died in accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.