അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് റമീസ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു; സംഭവം കസ്റ്റംസ് ചോദ്യംചെയ്യലിന് ഹാജരാകാനിരിക്കെ
text_fieldsകണ്ണൂർ: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ ഉറ്റസുഹൃത്ത് വാഹനപകടത്തിൽ മരിച്ചു. അഴീക്കോട് കപ്പക്കടവ് സ്വദേശി റമീസ് (25) ആണ് മരിച്ചത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിന് ഈ മാസം 27ന് ഹാജാരാകാൻ റമീസിന് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു. ഇതിനിടെയാണ് അപകട മരണം. മാതാവിനെ ബന്ധു വീട്ടിലാക്കി തിരിച്ചുവരുകയായിരുന്ന റമീസ് സഞ്ചരിച്ച കെ.എല്‍ 13 എ.ജെ 7004 നമ്പര്‍ ബൈക്കും കെ.എല്‍ 13 വൈ 5500 നമ്പര്‍ കാറും അഴീക്കോട് കപ്പക്കടവ് തോണിയംപാട്ടിൽ വെച്ച് വ്യാഴാഴ്ച ഉച്ചയോടെ കൂട്ടിയിടിക്കുകയായിരുന്നു.
വാരിയെല്ലുകള്‍ക്കും തലക്കും ഗുരുതര പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന റമീസ് വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് മരണപ്പെട്ടത്. വിദേശത്തായിരുന്ന റമീസ് സമീപകാലത്താണ് നാട്ടിലെത്തിയത്. അര്‍ജുന്‍ ആയങ്കിയുടെ ഉടമസ്ഥതയിലുള്ള ബൈക്കാണ് ഇയാള്‍ അപകട സമയത്ത് ഓടിച്ചിരുന്നത്.
സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിഞ്ഞ ദിവസം കസ്റ്റംസ് ആവശ്യപ്പെട്ടെങ്കിലും റമീസ് എത്തിയിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് 27ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് വീണ്ടും നോട്ടീസ് നൽകിയത്. ആയങ്കിയുമായുള്ള അടുത്ത ബന്ധത്തെത്തുടർന്ന് ഇയാളുടെ വീട്ടിലും കസ്റ്റംസ് നേരത്തേ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. ഇതേത്തുടർന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം നോട്ടീസ് നൽകിയത്.
എന്നാൽ, അപകടത്തിൽ ദുരൂഹതയില്ലെന്നും സാധാരണ വാഹനാപകടമാണ് നടന്നതെന്നുമാണ് വളപട്ടണം പൊലീസിെൻറ വിശദീകരണം. കെ.സി ഹൗസില്‍ റഫീഖ് -നസീമ ദമ്പതികളുടെ മകനാണ് റമീസ്. സഹോദരങ്ങള്‍: റസാഖ്, റെജിനാസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.