കണ്ണൂരിൽ മുസ്ലിം ലീഗ് പ്രവർത്തകനെ സി.പി.എം അക്രമികൾ കൊന്നത് അത്യധികം അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എം അക്രമം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എത്ര ചോര കുടിച്ചാലും മതിയാകില്ലെന്ന നിലയിലാണ് സി.പി.എം അക്രമം തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. പരാജയ ഭീതി മൂലമാണ് സി.പി.എം അക്രമം അഴിച്ചുവിടുന്നത്. കായംകുളത്ത് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സി.പി.എം ഗുണ്ടാസംഘങ്ങൾ വെട്ടി. പുതുപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തകനെ വെട്ടിപ്പരിക്കേൽപിച്ചു. ആറാട്ടുപുഴ പഞ്ചായത്തിൽ േകാൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് രാജേഷ് കുട്ടനെയും ആക്രമിച്ചു. വ്യാപകമായ തോതിലാണ് സി.പി.എം അക്രമം അഴിച്ചുവിടുന്നത്.
ടി.പിയെ കൊലപ്പെടുത്തിയതിന് സമാനമാണ് കൂത്തുപറമ്പിൽ മുസ്ലിം ലീഗ് പ്രവർത്തകനെ കൊലപ്പെടുത്തിയത്. കണ്ണൂരിലെ പല പാർട്ടിഗ്രാമങ്ങളിലും യു.ഡി.എഫിന്‍റെ ബൂത്ത് ഏജന്‍റുമാരെ പോലും അനുവദിച്ചിട്ടില്ല. ആന്തൂരിൽ ഒരു ബൂത്ത് ഒഴികെ മറ്റെല്ലായിടത്തും മറ്റുള്ളവരെ അടിച്ചോടിക്കുകയായിരുന്നു സി.പി.എമ്മെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സമാധാനം പുലരാൻ സി.പി.എം അക്രമം അവസാനിപ്പിക്കണം. സാേങ്കതികമായി മുഖ്യമന്ത്രിയായി തുടരുന്ന പിണറായി വിജയന് അതിൽ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.