തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്ത സമ്മേളനത്തിനിടെ നടത്തിയ പരാമർശം വിവാദത്തിൽ. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ പീഡിപ്പിച്ച ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ്കുമാർ കോൺഗ്രസ് അനുകൂല എൻ.ജി.ഒ സംഘടനയിലെ സജീവപ്രവർത്തകനല്ലേ എന്ന മാധ്യമപ്രവർത്തകൻെറ ചോദ്യത്തോടുള്ള പ്രതികരണമാണ് വിവാദമായത്.
ചോദ്യത്തോട് രമേശ് ചെന്നിത്തല പ്രതികരിച്ചത് ഇങ്ങനെ: ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് മാത്രമേ പീഡിപ്പിക്കാനാവൂ എന്ന് എവിടെയെങ്കിലും എഴുതിവെച്ചിട്ടുണ്ടോ?. പ്രദീപ് കുമാർ കോൺഗ്രസുകാരനാണെന്ന് വെറുെത കള്ളത്തരം പറയുകയാണ്. താൻ അന്വേഷിച്ചപ്പോൾ അങ്ങനെയല്ല അറിഞ്ഞതെന്നും എൻ.ജി.ഒ യൂണിയനിൽ പെട്ട ആളാണെന്നാണ് തനിക്ക് കിട്ടിയ വിവരമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ചെന്നിത്തലയുടെ പരാമർശത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവുമായി നിരവി പേർ രംഗത്തെത്തി.
തെരഞ്ഞെടുപ്പിനെ നേരിടാൻ യു.ഡി.എഫ് സജ്ജമാണ്. ചവറയിൽ ഷിബു ബേബി ജോണും കുട്ടനാട്ടിൽ അഡ്വ: ജേക്കബ് എബ്രഹാമും സ്ഥാനാർഥികളാവുമെന്നും ചെന്നിത്തല വാർത്തസമ്മേളത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.