തിരുവനന്തപുരം: ഡി.ജി.പി ലോക്നാഥ് െബഹ്റയുടെ അഴിമതിയും ക്രമക്കേടുകളും എൻ.െഎ.എയു ം സി.ബി.ഐയും അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്തസമ്മേളനത ്തിൽ ആവശ്യപ്പെട്ടു.
പി.ടി. തോമസ് നിയമസഭയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ സി.എ.ജി ശരിെ വച്ചു. എ.ആര് ക്യാമ്പില്‍നിന്ന് ഒരു മിനിറ്റിനുള്ളില്‍ 600ലധികം ബുള്ളറ്റുകള്‍ ഫയര്‍ ചെയ്യാന്‍ കഴിയുന്ന റൈഫിളുകള്‍ കാണാതായ സംഭവം അതിഗൗരവമുള്ളതാണ്. ദേശീയ സുരക്ഷയെ ബാധിക്കുന്ന ഈ സംഭവം എന്‍.ഐ.എ തന്നെ അന്വേഷിക്കണം.
സി.എ.ജി ചൂണ്ടിക്കാട്ടിയ അഴിമതിയും ക്രമക്കേടുകളും സി.ബി.ഐ അന്വേഷിക്കണം. െബഹ്റയെ ഡി.ജി.പി സ്ഥാനത്തുനിന്ന് അടിയന്തരമായി മാറ്റിനിര്‍ത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പൊലീസില്‍ നടക്കുന്ന അഴിമതിയുടെ ചെറിയൊരു അംശം മാത്രമാണ് ഇതെന്ന് പി.ടി. തോമസ് പറഞ്ഞു.
മാവോവാദി ഭീഷണിയുടെ പേരില്‍ കിട്ടിയെന്ന് വിശ്വസിക്കുന്ന പണം എന്തിന് ചെലവഴിച്ചു എന്ന തെൻറ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി തന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.