ആഴക്കടൽ മത്സ്യബന്ധനം: മുഖ്യമന്ത്രിയുടെ നുണ പൊളിഞ്ഞു -ചെന്നിത്തല

കോഴിക്കോട്: ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നുണ പൊളിഞ്ഞെന്നും ഇടപാടുകളെല്ലാം മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാറും ഇ.എം.സി.സിയും തമ്മിലെ ധരണാപത്രം മുഖ്യമന്ത്രിയുടെ ഓഫീസും അറിഞ്ഞതായുള്ള വാട്സ്ആപ് ചാറ്റുകൾ പുറത്തുവന്നിരുന്നു. ഇതുസംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു ആഴക്കൽ മത്സ്യ ബന്ധന അഴിമതി എന്ന് വ്യക്തമായിരിക്കുന്നു. അദ്ദേഹത്തിൻെറ വകുപ്പാണ് കാരാറുകളെല്ലാം ഒപ്പിട്ടത്. തീരദേശത്തെ വിൽക്കാനാണ് സർക്കാർ ശ്രമിച്ചത്. ഇതുപോലെ കള്ളം പറയുന്ന മുഖ്യമന്ത്രി ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

അതേസമയം, ഇല്ലാത്ത കാര്യം ഉണ്ട് എന്ന് പറഞ്ഞ് പ്രചരിപ്പിക്കുകയാണെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ പ്രതികരിച്ചു. സർക്കാർ നന്മകൾ ചെയ്തപ്പോൾ ഒന്നും പറയാനില്ലാത്ത പ്രതിപക്ഷം ഈ അവസാനത്തെ ഒരു മാസം കണ്ടുപിടിച്ച കെട്ടുകഥയാണിത്. മാധ്യമങ്ങൾ അത് ഊതിപ്പെരുപ്പിച്ച് നടക്കുകയാണ്. അത് നാടിനോട് ചെയ്യുന്ന ദ്രോഹമാണ്. ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കൻ കമ്പനിക്ക് അനുമതിയൊന്നും നൽകിയിട്ടില്ല. അനുമതി നൽകാൻ അധികാരമില്ലെന്നും മന്ത്രി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.