ന്യൂഡൽഹി: പ്രതിപക്ഷമെന്ന നിലയിൽ ഭരണപരാജയങ്ങൾ നിയമസഭക്ക് അകത്തും പുറത്തും ചൂണ്ടിക്കാണിക്കുമെന്നും അത് തെറ്റാണോയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെറ്റുകൾ ചൂണ്ടിക്കാട്ടുന്നവരെ വേട്ടയാടുന്നത് സി.പി.എം അവസാനിപ്പിക്കണം. കോടിയേരി ബാലകൃഷ്ണൻ ഭരണപരാജയത്തിന് ഓശാന പാടുകയാണെന്നും ചെന്നിത്തല പറഞ്ഞു.
സർക്കാറിനെതിരായ സിപിെഎ സംസ്ഥാന സെക്രട്ടറിയുടെ വിമർശങ്ങൾക്ക് മറുപടി നൽകി കോടിയേരി നടത്തി പ്രസ്താവനളോട് പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. ശത്രുവർഗത്തിന്റെ കുത്തിത്തിരിപ്പുകളെ എൽ.ഡി.എഫ് ഒന്നിച്ച് നേരിടണമെന്നും തക്കം പാർത്തിരിക്കുന്ന പ്രതിപക്ഷത്തിന് ആയുധം നൽകുന്ന വാക്കോ പ്രവൃത്തിയോ എൽ.ഡി.എഫ് നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും കോടിയേരി ആവശ്യപ്പെട്ടിരുന്നു.
സി.പി.ഐ ചൂണ്ടിക്കാണിക്കുന്നതിനു മുമ്പ് പ്രതിപക്ഷം ഭരണപരാജയത്തെ കുറിച്ച് പറഞ്ഞിട്ടുള്ളതാണ്. സി.പി.ഐയുടെ അഭിപ്രായത്തിൽ തെറ്റ് കാണുന്നില്ല. ഭരണപരാജയത്തെക്കുറിച്ച് സി.പി.എം ആത്മപരിശോധന നടത്തണമെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.