കൊച്ചി: നടിയെ അക്രമിച്ച സംഭവത്തിൽ സർക്കാർ അലംഭാവം വെടിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവം നടന്ന് അഞ്ച് ദിവസം കഴിഞ്ഞിട്ടും യഥാർഥ പ്രതിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. സ്ത്രീ സുരക്ഷയുടെ പേരിൽ അധികാരത്തിൽ വന്ന ഇൗ സർക്കാറിെൻറ കാലത്ത് പ്രശസ്തയായ ഒരു നടിക്ക് പോലും യാത്ര ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ്. മുഖ്യമന്ത്രി വിഷയം നിസാരവൽകരിക്കുകയാണ്. സർക്കാർ നിലപാട് വിമർശന വിധേയമാണ്. കേരളം ഗുണ്ടകളുടെയും സാമൂഹ്യ ദ്രോഹികളുടെയും ക്വേട്ടഷൻ സംഘങ്ങളുടെയും നാടായിക്കൊണ്ടിരിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
സമഗ്ര അന്വേഷണം വേണം –സുധീരൻ
നടിയെ അക്രമിച്ച സംഭവത്തിൽ സർക്കാർ സമഗ്ര അന്വേഷണം നടത്തണമെന്ന് കെ.പി.സി.സി പ്രസിഡൻറ് വി.എം സുധീരൻ. കെ.പി.സി.സി നേതൃയോഗ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തെ ഒറ്റപ്പെട്ടതായി കാണാനാണ് സി.പി.എം ശ്രമിക്കുന്നത്.
കേരളത്തിലുണ്ടാകുന്ന സ്ത്രീ പീഡനങ്ങളുടെ തുടർച്ച തന്നെയാണിത്. പ്രതികളെ തിരിച്ചറിഞ്ഞിട്ടും പൊലീസിന് ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ക്വേട്ടഷൻ മാഫിയകളുടെ താവളമായി കേരളം മാറിെക്കാണ്ടിരിക്കുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പൊലീസ് ജനകീയ സമരങ്ങളെ അടിച്ചമർത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും സുധീരൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.