സെക്രട്ടേറിയറ്റില്‍ കച്ചവടം; സുരക്ഷ വ്യവസായ സേനയെ ഏല്‍പ്പിക്കുന്നതാണ് നല്ലത് -ചെന്നിത്തല

തിരുവനന്തപുരം: ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ നടക്കുന്നത് കച്ചവടമായതിനാല്‍ സുരക്ഷക്ക് വ്യവസായ സേനയെ ഏല്‍പ്പിക്കുന്നതാണ് നല്ലതെന്ന പരിഹാസവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശിവശങ്കര്‍ ആരുടെ ബിനാമിയാണെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നടത്തുന്ന വഞ്ചന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.

മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുകാരുടെ ബിനാമിയായി മാറി. മുഖ്യമന്ത്രിയുടെ നാവായി, മനസ്സായി, വലംകൈ ആയി പ്രവര്‍ത്തിച്ച എം. ശിവശങ്കര്‍ ചെയ്ത എല്ലാ കുറ്റങ്ങള്‍ക്കും മുഖ്യമന്ത്രി എണ്ണിയെണ്ണി മറുപടി പറയേണ്ടി വരും. എന്തിനാണ് ശിവശങ്കറിനെ ഭയപ്പെടുന്നതെന്ന് മനസ്സിലാകുന്നില്ല. 

സിനിമാ മേഖലയിലെ ബിനീഷിന്റെ ലഹരി ഇടപാട് പൊലീസ് അന്വേഷിക്കണം. കേരളത്തിലെ പാര്‍ട്ടി സെക്രട്ടറിയെ നിയന്ത്രിക്കാന്‍ കേന്ദ്ര നേതൃത്വത്തിന് കഴിയുന്നില്ല. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ എത്ര ദിവസം മുഖ്യമന്ത്രിക്ക് മൈക്ക് ഓഫ് ചെയ്ത് പോകാനാകും -ചെന്നിത്തല ചോദിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.