പൊലീസിനെതിരെ വീണ്ടും അഴിമതി ആരോപണം; അനുമതിയില്ലാതെ 145 വാഹനങ്ങൾ വാങ്ങി -ചെന്നിത്തല

തിരുവനന്തപുരം: പൊലീസിനെതിരെ പുതിയ അഭിമതി ആരോപണവുമായി പ്രതിപക്ഷം. സർക്കാർ അനുമതിയില്ലാതെ ഡി.ജി.പി 145 വാഹനങ്ങൾ വ ാങ്ങിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. 30 മൾട്ടി മീഡിയ പ്രൊജക്ടറുകളും അനുമതിയില്ലാതെ വാങ്ങിയെന്നും ഇത് പിന്നീട് സർക്കാർ റെഗുലറൈസ് ചെയ്തെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സി.എ.ജി രേഖകൾ ചോർന്നത് അന്വേഷിക്കട്ടെ. കൂടുതൽ രേഖകൾ ഇനിയും പുറത്തുവിടും. പൊലീസിലെ അഴിമതിയെക്കുറിച്ച് സർക്കാർ അന്വേഷിക്കുന്നില്ല.

പ്രതിപക്ഷ നേതാവിന്‍റെയും മാധ്യമപ്രവർത്തകരുടെയും ഫോൺ ചോർത്തുന്നുവെന്നും സർക്കാർ നടപടി ഫാസിസമാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

Tags:    
News Summary - ramesh chennithala against police-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.