കെ.വി തോമസ് പ്രവർത്തകരുടെ ആത്മാഭിമാനം ചോദ്യം ചെയ്തെന്ന് ചെന്നിത്തല, ഹൈക്കമാൻഡ് നടപടി സ്വീകരിക്കുമെന്ന് ഉമ്മൻചാണ്ടി

തിരുവനന്തപുരം: കെ.വി തോമസ് കോൺഗ്രസ് പ്രവർത്തകരുടെ ആത്മാഭിമാനം ചോദ്യം ചെയ്തെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിർഭാഗ്യകരമായ നിലപാടെന്നും ഇത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

പാർട്ടി എല്ലാ അംഗീകാരവും തോമസ് മാഷിന് നൽകിയിട്ടുണ്ട്. അച്ചടക്കലംഘനത്തിൽ പാർട്ടി ഉചിത നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

കെ.വി തോമസിനെതിരായ നടപടി സംബന്ധിച്ച എല്ലാവശങ്ങളും പരിശോധിച്ച് കോൺഗ്രസ് നേതൃത്വം അന്തിമ തീരുമാനമെടുക്കുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Ramesh Chennithala and Oommen Chandy react to KV Thomas Issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.