തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതികളുമായി ബന്ധം ആരോപിച്ച് സ്പീക്കർ പി. ശ്രീരാമകൃഷ്ണനെതിരായ പ്രമേയം അവതരിപ്പിക്കാൻ അനുമയില്ലാത്തതിൽ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കടത്ത് പ്രതികളുമായി സ്പീക്കർക്കുള്ള വ്യക്തിപരമായ ബന്ധം അപകീർത്തികരമാണ്. നിയമസഭയുടെ അന്തസിനും ഔന്നിത്യത്തിനും മാന്യതക്കും നിരക്കാത്തതാണിത്. സ്പീക്കർ പദവി ഒഴിഞ്ഞ് അംഗങ്ങൾക്കൊപ്പം ഇരിക്കണമെന്നും ചെന്നിത്തല സഭയിൽ ആവശ്യപ്പെട്ടു.
അവിശ്വാസ പ്രമേയം മാത്രമാണ് അജണ്ടയിലുള്ളതെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പ്രതികരിച്ചു. സ്പീക്കർക്കെതിരായ അവിശ്വാസം ചർച്ച ചെയ്യണമെങ്കിൽ 14 ദിവസം മുമ്പ് നോട്ടീസ് നൽകണം. ആഗസ്റ്റ് 12നാണ് മന്ത്രിസഭ ചേർന്ന് 24ന് നിയമസഭ ചേരാൻ തീരുമാനിച്ചത്. ഇത് പ്രതിപക്ഷത്തിന്‍റെ അറിവോട് കൂടിയാണ്. ഭരണഘടനാപരമായ നടപടിയാണിതെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.
സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെട്ട് എം. ഉമർ ആണ് നോട്ടീസ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.