തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-ഡി.എം.കെ സഖ്യത്തിന് വൻ വിജയം സമ്മാനിച്ചതിൽ നന്ദി അറിയിച്ച് തെരഞ്ഞെടുപ്പിൽ എ.ഐ.സി.സിയുടെ സീനിയർ നിരീക്ഷകനായി പ്രവർത്തിച്ച രമേശ് ചെന്നിത്തല. രാഹുൽ ഗാന്ധിയാണ് തന്നെ തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് നിരീക്ഷിക്കാൻ ചുമതലപ്പെടുത്തിയത്. സീറ്റ് വിഭജന തർക്കങ്ങൾ പല ജില്ലയിലും ഉണ്ടായിരുന്ന സാഹചര്യത്തിലാണ് നിരീക്ഷകൻ എന്ന ദൗത്യം ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
തമിഴ് നാട്ടിൽ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലങ്ങൾ കോൺഗ്രസ്സ്-ഡി.എം.കെ സഖ്യത്തിന് വമ്പിച്ച വിജയമാണ് നൽകിയിരിക്കുന്നത്. മുന്നണിയുടെ ഭാഗമായി വിജയിച്ച എല്ലാ സ്ഥാനാർഥികൾക്കും എന്‍റെ അഭിനന്ദനങ്ങൾ അറിയിച്ചു കൊള്ളുന്നു.
അതുപോലെ വിജയത്തിന് വേണ്ടി പ്രവർത്തിച്ച മുന്നണിയിലെ നേതാക്കൾക്കും, ജനപ്രതിനിധികൾക്കും, പ്രവർത്തകർക്കും പ്രത്യേക അഭിനന്ദനം. മുന്നണിക്ക് വമ്പിച്ച വിജയം സമ്മാനിച്ച ജനങ്ങൾക്ക് ഈ അവസരത്തിൽ എന്‍റെ നന്ദി രേഖപ്പെടുത്തുന്നു.
ശ്രീമതി സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ ശ്രീ രാഹുൽ ഗാന്ധി ആണ് എന്നോട് തമിഴ് നാട്ടിലെ തിരഞ്ഞെടുപ്പ് നിരീക്ഷിക്കാൻ ചുമതലപ്പെടുത്തിയത്.
സീറ്റ് വിഭജന തർക്കങ്ങൾ പല ജില്ലയിലും ഉണ്ടായിരുന്ന സാഹചര്യത്തിൽ ആണ് ഞാൻ നിരീക്ഷകൻ എന്ന ദൗത്യം ഏറ്റെടുത്തത്.
ചെന്നൈയിൽ ചെന്ന് ഡി.എം.കെ നേതൃത്വവുമായി നീണ്ട ചർച്ചകൾക്ക് ഒടുവിൽ കോൺഗ്രസ്സ് പാർട്ടിയ്ക്ക് അർഹതപ്പെട്ട സീറ്റുകൾ നേടി എടുക്കുവാൻ കഴിഞ്ഞു.
പല ജില്ലകളിലും പര്യടനം നടത്തി നമ്മുടെ സ്ഥാനാർഥികൾക്കും സഖ്യകക്ഷി സ്ഥാനാർഥികൾക്കും വേണ്ടി പ്രചരണം നടത്തി
എന്നെ ഈ ചുമതല ഏൽപ്പിച്ച ശ്രീമതി സോണിയ ഗാന്ധി, ശ്രീ രാഹുൽ ഗാന്ധി, ഒപ്പം സഹകരണം നൽകിയ പി.സി.സി പ്രസിഡന്‍റ്, ഭാരവാഹികൾക്കും നന്ദി.
ഫാഷിസത്തിന് എതിരെ തമിഴക ജനത നൽകിയ വിധി ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്കും ഒരു മാതൃക ആവട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.