പ്രധാനമന്ത്രിയുടെ ഓഫിസ് നൽകിയ അതേ മറുപടി പൗരത്വം ചോദിക്കുന്നവരോടും പറയണം -ചെന്നിത്തല

കോഴിക്കോട്: നരേന്ദ്ര മോദിയുടെ പൗരത്വ രേഖ ആവശ്യപ്പെട്ടയാൾക്ക് പ്രധാനമന്ത്രിയുടെ ഓഫിസ് നൽകിയ അതേ മറുപടി ഇന്ത്യയിലെ ജനങ്ങളോട് പൗരത്വ രേഖ ചോദിക്കുന്നവർക്കും നൽകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രധാനമന്ത്രിക്കുള്ള അതേ അവകാശമാണ് ഇന്ത്യയിലെ 136 കോടി ജനങ്ങൾക്കും ഉള്ളതെന്നും ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

വിവരാവകാശ ചോദ്യത്തിന് ലഭിച്ച മറുപടിയും ചെന്നിത്തല പങ്കുവെച്ചിട്ടുണ്ട്.

Full View

'പ്രധാനമന്ത്രി നരേന്ദ്ര മോദി ജന്മനാ ഇന്ത്യക്കാരനാണ്​. അതിനാൽ നരേന്ദ്രമോദിക്ക്​ പൗരത്വ രേഖയുണ്ടോ എന്ന ചോദ്യത്തിന്​ പ്രസക്തി ഇല്ല' -ഇതാണ് സുബൻകർ സർക്കാർ എന്നയാൾക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി.

Tags:    
News Summary - ramesh chennithala fb post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.