തിരുവനന്തപുരം: സാേങ്കതിക സർവകലാശാല പരീക്ഷ നടത്തിപ്പിെൻറ വിശ്വാസ്യത നഷ്ടപ്പെടുന്ന രീതിയില്‍ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി നേരിട്ട് ഇടപെട്ടത് തെളിവ് സഹിതം പുറത്തുവന്ന സാഹചര്യത് തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്ക് കത്ത് നല്‍കി.
പരീക്ഷ നടത്തിപ്പിനായി സർവകലാശാല ചട്ടങ്ങള്‍ അനുസരിച്ച് നിലവിലുണ്ടായിരുന്ന കമ്മിറ്റിയെ മാറ്റി പുതിയത് രൂപവത്കരിക്കാന്‍ വൈസ് ചാന്‍സലര്‍ക്ക് മന്ത്രി ഉത്തരവ് നല്‍കി. ഇത് സര്‍വകലാശാലയുടെ സ്വയംഭരണാവകാശത്തിന്മേലുള്ള കൈകടത്തലും പരീക്ഷ നടത്തിപ്പിെൻറ വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന നടപടിയുമാണെന്ന് പ്രതിപക്ഷനേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.
ചട്ടങ്ങള്‍ ലംഘിച്ച് മന്ത്രി ഇറക്കിയ ഉത്തരവ് അതുപോലെ നടപ്പാക്കിയ വൈസ് ചാന്‍സലർ ഗുരുതര വീഴ്ച കാട്ടിയെന്നും കത്തില്‍ പറഞ്ഞു. നേരത്തേ മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ ചട്ടവിരുദ്ധ ഇടപെടല്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് ചെന്നിത്തല രണ്ട് കത്തുകള്‍ നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.