തിരുവല്ല: രാജ്യസഭാ സീറ്റ് വിഷയത്തിൽ ഇടഞ്ഞ് നിൽകുന്ന പി.ജെ. കുര്യൻ എം.പിയെ അനുനയിപ്പിക്കാൻ സംസ്ഥാന കോൺഗ്രസ് നേതൃത്വം നീക്കം തുടങ്ങി. ഇതിന്‍റെ ഭാഗമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പി.ജെ. കുര്യന്‍റെ വീട്ടിലെത്തി. ഉച്ചക്ക് 1.45ഒാടെ തിരുവല്ല വെണ്ണികുളത്തെ വീട്ടിലെത്തിയ ചെന്നിത്തല അടച്ചിട്ട മുറിയിൽ കുര്യനുമായി കൂടിക്കാഴ്ച നടത്തി. ചർച്ച 15 മിനിട്ട് നീണ്ടു നിന്നു.
സൗഹൃദ സന്ദർശനമാണ് നടന്നതെന്നും രാഷ്ട്രീയം ചർച്ചയായില്ലെന്നും കുര്യൻ മാധ്യമങ്ങളോട് പറഞ്ഞു. രാജ്യസഭാ സീറ്റ് നൽകിയതിൽ മുഖ്യപങ്ക് ചെന്നിത്തലക്കല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യസഭാ സീറ്റ് സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ പുറത്തുവിടാനായി പി.ജെ. കുര്യൻ ഉച്ചക്ക് മൂന്നു മണിക്ക് വാർത്താസമ്മേളനം വിളിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചെന്നിത്തല അനുനയ ശ്രമവുമായി വീട്ടിലെത്തിയത്. ചർച്ചയുടെ കൂടുതൽ വിവരങ്ങൾ നേതാക്കൾ പുറത്തു വിട്ടില്ല.
രാജ്യസഭാ സീറ്റിൽ വീണ്ടും മൽസരിക്കാൻ കുര്യൻ നടത്തിയ ശ്രമം സംസ്ഥാനത്തെ കോൺഗ്രസിൽ വൻ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. കുര്യനെതിരെ കോൺഗ്രസിലെ യുവ എം.എൽ.എമാർ പരസ്യമായി രംഗത്തു വരികയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.