തിരുവനന്തപുരം: കേരള ചരിത്രത്തിലെ നാണംകെട്ട രാജിയാണ് തോമസ് ചാണ്ടിയുടേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അവസാന നിമിഷം വരെ പിടിച്ചുനിൽക്കാൻ തോമസ് ചാണ്ടിയും താങ്ങിനിർത്താൻ മുഖ്യമന്ത്രിയും ശ്രമിച്ചു. രാജിയുടെ കാര്യത്തിലെ ഉപാധികൾ എന്തൊക്കെയാണെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം. ഉപാധികളോടെയാണ് രാജിയെങ്കിൽ അംഗീകരിക്കാനാവില്ലെന്നും ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു.
രാജിയോടനുബന്ധിച്ചുണ്ടായ അസാധാരണ സംഭവവികാസങ്ങൾ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം തകർന്നതിന് തെളിവാണ്. മന്ത്രിസഭ യോഗത്തിൽനിന്ന് കുറേ മന്ത്രിമാർ വിട്ടുനിൽക്കുന്നത് ചരിത്രത്തിലാദ്യമാണ്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പരസ്പരവിശ്വാസം നഷ്ടപ്പെട്ടു. ഇടതുമുന്നണി ഇനി പിരിച്ചുവിടുന്നതാണ് നല്ലത്. മന്ത്രിസഭയോഗം പോലും നേരെ ചൊവ്വേ നടത്താൻ കഴിയാത്ത മുഖ്യമന്ത്രി എങ്ങനെ നാട് ഭരിക്കുമെന്നും ചെന്നിത്തല പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.