പി.എഫ്.ഐ നിരോധനം നല്ലത്; ആർ.എസ്.എസിനെയും നിരോധിക്കണമെന്ന് ചെന്നിത്തല

മലപ്പുറം: പോപുലർ ഫ്രണ്ടിനെ നിരോധിച്ചത് നന്നായെന്നും അതു പോലെ ആർ.എസ്.എസിനെയും നിരോധിക്കണമെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയത ഒരു പോലെ എതിർക്കപ്പെടേണ്ടതാണ്. വർഗീയത ആളിക്കത്തിക്കുന്ന കാര്യത്തിൽ പോപുലർ ഫ്രണ്ടും ആർ.എസ്.എസും ഒന്നാണ്. രണ്ട് സംഘടനകളുടെയും സമീപനം തെറ്റാണെന്നും ചെന്നിത്തല പറഞ്ഞു.

ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതക്ക് എല്ലാ കാലത്തും കോൺഗ്രസ് എതിരാണ്. വർഗീയ തീവ്രവാദം ആളിക്കത്തിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ അധികാരം നേടാൻ നടത്തുന്ന എല്ലാ ശ്രമങ്ങളെയും കോൺഗ്രസ് എതിർക്കുന്നുണ്ട്.

ഒരു പ്രസ്ഥാനത്തെ നിരോധിച്ചത് കൊണ്ട് കാര്യമില്ലെന്നും അവർ വേറെ പേരിൽ വരുമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. വർഗീയത ആളിക്കത്തിക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്താൻ മതേതര കക്ഷികൾ യോജിച്ച പോരാട്ടത്തിന് തയാറാകണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

പോപുലർ ഫ്രണ്ട് നടത്തിയ ഹർത്താലിനെ നേരിടുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ കാണിച്ച അലംഭാവം ജനങ്ങൾ ചർച്ച ചെയ്യുന്നുണ്ടെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

Tags:    
News Summary - Ramesh Chennithala react to popular front Ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.