ജോ ജോസഫിനെതിരായ അശ്ലീല വിഡിയോക്ക് പിന്നിൽ കോൺഗ്രസുകാരല്ലെന്ന് ചെന്നിത്തല

തൃക്കാക്കര: തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ജോ ജോസഫിനെതിരെ അശ്ലീല വിഡിയോ പ്രചരിപ്പിക്കുന്നതിന് പിന്നിൽ കോൺഗ്രസുകാരല്ലെന്ന് രമേശ് ചെന്നിത്തല. കോൺഗ്രസിന് അത്തരം ശീലങ്ങളില്ല. കുറ്റക്കാർ ആരാണെന്ന് പൊലീസ് തന്നെ കണ്ടുപിടിക്കട്ടെ. മറ്റൊന്നും പറയാൻ ഇല്ലാത്തത് കൊണ്ടാണ് എൽ.ഡി.എഫ് ആരോപണം ഉന്നയിക്കുന്നതെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

ജോ ജോസഫിന്‍റേതെന്ന് ആരോപിക്കുന്ന തരത്തിലുള്ള അശ്ലീല വിഡിയോയാണ് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഈ സംഭവത്തിൽ എൽ.ഡി.എഫ് നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Tags:    
News Summary - Ramesh Chennithala says Congressmen are not behind the pornographic video against Jo Joseph

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.