തിരുവനന്തപുരം: സോളാർ അന്വേഷണ കമീഷൻ റിപ്പോർട്ടിൽ സരിത നായരുടെ പരാതിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേരും. കേന്ദ്രസഹമന്ത്രി പഴനിമാണിക്യവുമായി ബന്ധപ്പെടാൻ അന്നത്തെ കെ.പി.സി.സി പ്രസിഡൻറ് ചെന്നിത്തലയുടെ പി.എ പ്രതീഷ് നായർ വഴി കഴിഞ്ഞെന്നാണ് റിപ്പോർട്ടിലുള്ളത്. സരിതയുടെ കത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
കേരളത്തിലെ ഒരു മെറ്റൽ ക്രഷ് ഗ്രൂപ്പിെൻറ ഇൻകം ടാക്സ് കാര്യവുമായി ബന്ധപ്പെട്ട് കേന്ദ്രസഹമന്ത്രി പഴനിമാണിക്യത്തെ സരിത കണ്ടിരുന്നു. പഴനിമാണിക്യം സരിതയെ കടന്നുപിടിക്കുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തു. കടന്നുപിടിച്ചതിന് പഴനിമാണിക്യം പിന്നീട് ക്ഷമ ചോദിച്ചു.
എന്നാൽ, അതിനുശേഷം ഫോൺ ചെയ്യൽ പതിവായി. ക്വാറി പ്രശ്നത്തിലേക്കായി 50 ലക്ഷം പ്രതീഷ് വഴി ആവശ്യപ്പെട്ടു. ഇതിൽ 25 ലക്ഷം അയച്ചുകൊടുത്തു. ചെന്നിത്തലയും പ്രതീഷും സ്ത്രീകളെ അറേഞ്ച് ചെയ്താണ് കാര്യങ്ങൾ സാധിക്കുന്നതെന്ന് മനസ്സിലായെന്നും സരിത കത്തിൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.