തിരുവനന്തപുരം: സ്പീക്കർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഗവർണർക്ക് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ കത്ത്. നിയമസഭയിലെ നിർമാണപ്രവർത്തനങ്ങളിലെ ചട്ടലംഘനം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് കത്ത്. സമഗ്ര അന്വേഷണത്തിന് ഉത്തരവിടണമെന്നും പ്രതിപക്ഷനേതാവ് കത്തിൽ ആവശ്യപ്പെടുന്നു.
2017-ല്‍ ലോകകേരള സഭ നടത്തിപ്പുമായി ബന്ധപ്പെട്ട കരാറിലും 2020-ല്‍ നടത്തിയ രണ്ടാം ലോക കേരളസഭ നടത്തിപ്പുമായി ബന്ധപ്പെട്ട കരാറിലും 53 കോടി രൂപ മുടക്കി നടപ്പിലാക്കിയ ഇ-നിയമസഭ പദ്ധതിയിലും മഹാപ്രളയദുരന്തം നേരിടുന്ന സമയത്തും ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി എന്ന പരിപാടി നടത്തി കോടികള്‍ ചെലവഴിച്ച സ്പീക്കർ പി. ശ്രീരാമകൃഷ്ണെൻറ നടപടിയിലും അഴിമതിയും ധൂര്‍ത്തും ഉണ്ടെന്നും ഇക്കാര്യത്തില്‍ ഗവര്‍ണര്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവ് ഇടണമെന്നും ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.