പാലക്കാട്: കേരളവർമ്മ കോളജിലെ അധ്യാപിക ദീപ നിശാന്തിൻെറ വിമർശനങ്ങൾക്ക് മറുപടിയുമായി ആലത്തൂർ യു.ഡി.എഫ് സ്ഥ ാനാർഥി രമ്യഹരിദാസ്. ആശയപരമായ യുദ്ധത്തിന് തൻെറ കൈവശമുള്ള ആയുധങ്ങളാണ് പ്രസംഗവും പാട്ടുമെന്ന് രമ്യ ഹരിദാസ് പറഞ്ഞു.
ദലിത് കുടുംബത്തിൽ ജനിച്ച താൻ കഷ്ടപ്പെട്ടാണ് പാട്ട് പഠിച്ചത്. അരി വാങ്ങാൻ പോലും കാശില്ലാത്ത കാലത്ത് പാട്ട് പഠിപ്പിച്ച മാഷിന് പ്രതിഫലമായി അമ്മക്ക് ഒരു രൂപ പോലും കൊടുക്കാൻ സാധിച്ചിട്ടില്ല. മാഷ് കാശ് വേണമെന്നും ആവശ്യപ്പെട്ടിട്ടില്ല. എൻെറ കഴിവിനെ പ്രോൽസാഹിപ്പിച്ചിട്ടെയുള്ളു.
അതു പോലെ ആലത്തൂരിലെ ജനങ്ങളും എന്നെ പ്രോൽസാഹിപ്പിക്കുന്നുണ്ട്. ജനങ്ങളുടെ മനസ്സില്‍ ഞാന്‍ ഇടം നേടിയിട്ടുണ്ട്. ആ ഇടം ഇല്ലാതാക്കാന്‍ ആര് വിചാരിച്ചാലും കഴിയില്ലെന്നും രമ്യഹരിദാസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.