തിരുവനന്തപുരം: ക്യാപ്റ്റനെന്ന് സ്വയം വിശേഷിപ്പിക്കാൻ ഇഷ്ടപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയന് ദുര്ഭരണത്തിെൻറയും കുറ്റകൃത്യങ്ങളുടെയും അഴിമതിയുടെയും ക്യാപ്റ്റനാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി രണ്‍ദീപ്സിങ് സുർജെവാല. പിണറായിയും സംഘവും കേരളത്തിലെ ഭരണസംവിധാനത്തെ സമ്പൂര്‍ണ സ്വേച്ഛാധിപത്യത്തിലേക്കും അഴിമതിയിലേക്കും അനിയന്ത്രിതമായ കുറ്റകൃത്യങ്ങളുടെ അഗാധതയിലേക്കും തള്ളിവിട്ടിരിക്കുകയാണ്. ക്യാപ്റ്റെൻറ സംഘം സ്വര്‍ണക്കള്ളക്കടത്ത് ആരോപണത്തിെൻറ ട്രോഫിയും സ്വന്തമാക്കിയതായി അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 499.7 ല്‍ എത്തിനില്‍ക്കുന്നു. ലൈംഗികാതിക്രമങ്ങള്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കേരളം മുന്‍നിരയിലാണ്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി അമിത് ഷായും തമ്മിലുള്ള നിരന്തര സംവാദങ്ങളും സ്വതന്ത്രമായ അന്വേഷണത്തിന് കേന്ദ്രസർക്കാർ അനുമതി നൽകാത്തതും സംശയാസ്പദമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.